സംസ്ഥാനത്ത് കോവിഡ് കേസുകളും മരണവും കൂടുന്നു: ഇന്ന് 37,190 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08: മരണം 57

സംസ്ഥാനത്ത് കോവിഡ് കേസുകളും മരണവും കൂടുന്നു: ഇന്ന് 37,190 പേർക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08: മരണം 57

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടും വ്യാപനം അതിതീവ്രമായി തുടരുന്നു. രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ഇന്ന് വർദ്ധനവ്. സംസ്ഥാനത്ത് ഇന്ന് 37,190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 57 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. 

എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതർ എറണാകുളം ജില്ലയിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന ആറ് പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.