മഹാത്മ ഗാന്ധിയുടെ പഴ്‌സണല്‍ സെക്രട്ടറി വി കല്യാണം അന്തരിച്ചു

മഹാത്മ ഗാന്ധിയുടെ പഴ്‌സണല്‍ സെക്രട്ടറി വി കല്യാണം അന്തരിച്ചു

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന പഴ്സണൽ സെക്രട്ടറി വി. കല്യാണം(99) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പടൂരിലെ സ്വവസതിയിൽ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകൾ നളിനി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത് നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

ഷിംലയിൽ 1922 ഓഗസ്റ്റ് 15-നാണ് കല്യാണത്തിന്റെ ജനനം. 1944-1948 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരൻ കുമാരി എസ് നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്.1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു.

മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാലുവർഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.