ദുബായില്‍ എവിടെയൊക്കെ കോവിഡ് വാക്സിന്‍ ലഭ്യമാകും, അറിയാം

ദുബായില്‍ എവിടെയൊക്കെ കോവിഡ് വാക്സിന്‍ ലഭ്യമാകും, അറിയാം

ദുബായ്: 2021 അവസാനത്തോടെ മുഴുവന്‍ ആളുകള്‍ക്കും വാക്സിന്‍ നല്‍കുകയെന്നുളള ലക്ഷ്യത്തോടെയാണ് യുഎഇയില്‍ വാക്സിന്‍ വിതരണം പുരോഗമിക്കുന്നത്. ദുബായില്‍ ഫൈസർ ബയോടെക് വാക്സിനും സിനോഫോം വാക്സിനുമാണ് ദുബായില്‍ വിതരണം ചെയ്യുന്നത്. 30 സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യആശുപത്രികളിലും വാക്സിന്‍ നല്‍കുന്നുണ്ട്.


സിനോഫോം വാക്സിന്‍ ലഭ്യമാകുന്ന സ്ഥലങ്ങള്‍

അല്‍ മന്‍കൂല്‍ ആരോഗ്യകേന്ദ്രം, അല്‍ സഫാ ആരോഗ്യകേന്ദ്രം, നാദ് അല്‍ ഹമർ ആരോഗ്യകേന്ദ്രം, അല്‍ തവാർ ആരോഗ്യകേന്ദ്രം

സ്വകാര്യകേന്ദ്രങ്ങള്‍

അല്‍ ഫുത്തൈം ഹബ്, അല്‍ ഗർഹൂദ് പ്രൈവറ്റ് ഹോസ്പിറ്റല്‍, അല്‍ സഹ്റ ആശുപത്രി, അമേരിക്കന്‍ ആശുപത്രി, ആസ്റ്റർ , ബർജീല്‍, കനേഡിന്‍ സ്പെഷലിസ്റ്റ് ആശുപത്രി, ജുമൈറ എമിറേറ്റ്സ് ആശുപത്രി, ഇന്റർനാഷണല്‍ മോഡേന്‍ ആശുപത്രി, കിംഗ്സ് കോളേജ് ആശുപത്രി, മെ‍ഡ് കെയർ ഓ‍ർത്തോ പീഡീക്സ് ആന്റ് സ്പൈന്‍ ആശുപത്രി, മെഡി ക്ലിനിക്ക്, എന്‍എംസി റോയല്‍ ആശുപത്രി, പ്രൈം ആശുപത്രി, സൗദി ജർമന്‍ ആശുപത്രി, വാലിയന്റ് ഹെല്‍ത്ത് കെയർ എല്‍ എല്‍ സി, വിഐപി ഡോക്ടർ 247 DMCC

ഫൈസർ ബയോടെക് വാക്സിന്‍ ലഭ്യമാകുന്ന കേന്ദ്രങ്ങള്‍


വണ്‍ സെന്‍ട്രല്‍ കോവിഡ് വാക്സിനേഷന്‍ സെന്റർ, അല്‍ ബർഷ ഹെല്‍ത്ത് സെന്റർ, സബീല്‍ ആരോഗ്യകേന്ദ്രം, ദുബായ് ഫിസിയോതെറാപ്പി ആന്റ് റീഹാബിലിറ്റേഷന്‍, അല്‍ ബർഷ ഹാള്‍ വാക്സിനേഷന്‍ കേന്ദ്രം, അല്‍ മിസാർ ആരോഗ്യകേന്ദ്രം, അപ് ടൗണ്‍ ഒക്യൂപേഷണല്‍ ഹെല്‍ത്ത് സ്ക്രീനിംഗ് സെന്റർ, അല്‍ ഗർഹൂദ് മെഡിക്കല്‍ സെന്ററിലും അല്‍ തവാർ ഡയാലിസിസ് സെന്റർ (മെയ് 10 ന് ശേഷം)

മെഡിക്കല്‍ റെക്കോ‍ർ‍ഡ് നമ്പറുണ്ടെങ്കില്‍ ഡിഎച്ച്എയുടെ ആപ്പിലൂടെ വാക്സിന്‍ ലഭിക്കാനായി ബുക്ക് ചെയ്യാം. http://dha.gov.ae/ എന്ന വെബ് സൈറ്റിലൂടെ വിവരങ്ങള്‍ നല്‍കിയാല്‍ മെഡിക്കല്‍ റെക്കോ‍ർ‍ഡ് നമ്പ‍ർ കിട്ടും. 800 342 എന്ന കാള്‍ സെന്റർ നമ്പറിലൂടെയും വാക്സിനായി ബുക്ക് ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.