എട്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും തോറ്റു: ന്യൂനപക്ഷ മോര്‍ച്ച യൂണിറ്റുകള്‍ പിരിച്ചുവിട്ട് അസം ബിജെപി

എട്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളും തോറ്റു: ന്യൂനപക്ഷ മോര്‍ച്ച യൂണിറ്റുകള്‍ പിരിച്ചുവിട്ട് അസം ബിജെപി

ദിസ്പൂര്‍: സംസ്ഥാനത്ത് പാര്‍ട്ടിയുടെ ഭാഗമായിട്ടുണ്ടായിരുന്ന എല്ലാ ന്യൂനപക്ഷമോര്‍ച്ച യൂണിറ്റുകളും പിരിച്ചുവിട്ടതായി അസം ബിജെപി നേതൃത്വം. ഇന്നലെയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍, ന്യൂനപക്ഷ മേഖലയില്‍ പാര്‍ട്ടിക്ക് ഒട്ടും നേട്ടമുണ്ടാക്കാനായില്ല എന്നതിനെ തുടര്‍ന്നാണ് തീരുമാനം.

126 അംഗസഭയിലേക്കായി ഇത്തവണ അസമിലെ ബിജെപി നേതൃത്വം പരിഗണിച്ചത് എട്ട് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെയാണ്. പക്ഷേ, എട്ടുപേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പല മണ്ഡലങ്ങളിലും ഈ സ്ഥാനാര്‍ത്ഥികള്‍ക്ക് 20 വോട്ടുകള്‍ പോലും ലഭിച്ചില്ല എന്നതാണ് വാസ്തവം. ഇതേ മണ്ഡലങ്ങളില്‍ ബൂത്ത് കമ്മിറ്റികള്‍ അതിലും കൂടുതലുണ്ടായിരുന്നു എന്നതാണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.