വാക്‌സിന് പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും ന്യൂസീലന്‍ഡും

വാക്‌സിന് പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയനും ന്യൂസീലന്‍ഡും

വാഷിങ്ടണ്‍: കോവിഡ് വാക്‌സിന് പേറ്റന്റ് താത്കാലികമായി ഒഴിവാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ അനുകൂലിച്ച് യൂറോപ്യന്‍ യൂണിയന്‍. ന്യൂസീലന്‍ഡും തീരുമാനത്തെ അനുകൂലിച്ചിട്ടുണ്ട്

അതേസമയം യൂറോപ്യന്‍ യൂണിയന്റെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി, യുകെ, സ്വിറ്റ്‌സര്‍ലന്‍ഡ്, ബ്രസീല്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പേറ്റന്റ് ഒഴിവാക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പേറ്റന്റ് ഒഴിവാക്കുന്നത് ആഗോളതലത്തില്‍ വാക്‌സിന്‍ നിര്‍മാണം വര്‍ധിപ്പിക്കും എന്നു ചൂണ്ടിക്കാട്ടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും ലോക വ്യാപാര സംഘടയ്ക്കു സമര്‍പ്പിച്ച നിര്‍ദേശത്തെത്തുടര്‍ന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുത്തത്.

ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തെയും വാക്സിന്‍ പ്രതിസന്ധിയെയും മറികടക്കാനുള്ള ഏത് കാര്യവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും ഉര്‍സുല പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.