ന്യൂഡൽഹി: ത്രിപുരയിൽ പാർട്ടിയും സർക്കാരും നേർവഴിക്ക് അല്ലെന്നും മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവനെ നീക്കണമെന്നും ആവശ്യപ്പെട്ട് 36 എംഎൽഎമാരിൽ 25 പേരും ഡൽഹിയിൽ കേന്ദ്ര നേതൃത്വത്തെ കാണാൻ എത്തി. മുഖ്യമന്ത്രിയുടെ നിലപാടുകൾ തികച്ചും ഏകാധിപത്യ നടപടികൾ ആണെന്ന് ഇവർ കുറ്റപ്പെടുത്തി. ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ഇവരുടെ ആവശ്യത്തെ നിരാകരിച്ചു എ ങ്കിലും എംഎൽഎമാർ ഡൽഹിയിൽ തുടരുകയാണ്. ദേശീയ അധ്യക്ഷൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളെ കാണാനും ഇവർ അനുമതി തേടിയിട്ടുണ്ട്. കോൺഗ്രസ് വിട്ടുപോന്നവരാണ് ഇവരിലേറെയും. കോൺഗ്രസ് വിട്ടു വന്ന മുൻ ആരോഗ്യമന്ത്രി സുദീപ് റോയ് ബർമൻ, യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് കൂടിയായിരുന്ന സുശാന്ത് ചൗധരി എന്നിവരുടെ നേതൃത്വത്തിലാണ് ഈ വിമതനീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.