മാതാവിന്റെ വണക്കമാസം എട്ടാം ദിവസം

മാതാവിന്റെ വണക്കമാസം എട്ടാം ദിവസം

യോഹ 2:5 അവന്റെ അമ്മ പരിചാരകരോട് പറഞ്ഞു അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.

പരിശുദ്ധ അമ്മയുടെ, ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തിലേക്ക് വിരൽചൂണ്ടുന്ന ഒരു വചനഭാഗമാണിത്. കാനായിലെ വിവാഹവിരുന്നിൽ, വീഞ്ഞ് തീർന്നു പോയി, എന്ന് അമ്മ യേശുവിനെ അറിയിക്കുന്നു. ദൈവം തന്നെയായ തന്റെ മകന് ഇത് ചെയ്തുതരുവാൻ സാധിക്കും എന്ന വിശ്വാസം പരിശുദ്ധ അമ്മയ്ക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ്, പ്രത്യക്ഷത്തിൽ, അനുകൂലമായ ഒരു മറുപടി അല്ല യേശുവിൽ നിന്ന് ലഭിച്ചതെങ്കിൽപോലും (യോഹ 2:4), പരിചാരകരോട് ‘അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ' എന്ന് അമ്മ പറഞ്ഞത്. അന്തിമമായി ആ ആവശ്യം നിറവേറ്റപ്പെടുന്നതായി നാം കാണുന്നു.

വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കും എന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ് (ഹെബ്രാ 11 :1).

കർത്താവിൽ പൂർണ്ണഹൃദയത്തോടെ വിശ്വാസം അർപ്പിക്കുക, സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയും അരുത്. (സുഭാ 3 : 5).

ജീവിതത്തിലെ ഏതു പ്രതിസന്ധിയിലും, ദൈവത്തിലുള്ള വിശ്വാസം നമുക്ക് മുറുകെ പിടിക്കാം. ഒരു പക്ഷെ നമ്മുടെ പ്രാർത്ഥനകൾക്ക് അനുകൂലമായ മറുപടികൾ ഉടനെ ലഭിക്കുന്നില്ല എങ്കിൽ പോലും അന്തിമമായി ദൈവഹിത പ്രകാരമുള്ള നന്മ നമ്മുടെ ജീവിതത്തിൽ നിറവേറും എന്ന വിശ്വാസത്തിലേക്ക് നമുക്ക് കടന്നു വരാം.

തങ്ങളുടെ ജീവിതത്തിലെ കയ്പുനിറഞ്ഞ ജീവിതാനുഭവങ്ങൾക്ക് നടുവിൽ. ദൈവത്തിലുള്ള വിശ്വാസവും, പ്രത്യാശയും നഷ്ടപ്പെട്ട എല്ലാ വ്യക്തികളെയും, വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ, പരിശുദ്ധ അമ്മ വഴി ഈശോയോടു പ്രാർത്ഥിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.