ജയിലുകള്‍ നിറയുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് സുപ്രീംകോടതി

ജയിലുകള്‍ നിറയുന്നത് രോഗവ്യാപനത്തിനിടയാക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ജയിലുകള്‍ നിറയുന്നത് രോഗവ്യാപനം വര്‍ദ്ധിക്കാന്‍ ഇടയാക്കുമെന്ന് സുപ്രീംകോടതി. ഈ സാഹചര്യത്തില്‍ അനാവശ്യ അറസ്റ്റുകള്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ വര്‍ഷത്തേത് പോലെ ഒരു വിഭാഗം തടവുകാരെ മോചിപ്പിക്കാനും പരോള്‍ നല്‍കിയവരെ വീണ്ടും പുറത്തു വിടാനും കഴിഞ്ഞ വര്‍ഷം ഇതേസമയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വീണ്ടും നടപ്പിലാക്കാനും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അദ്ധ്യക്ഷനായ ബെഞ്ച് സ്വമേധയാ എടുത്ത കേസില്‍ ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഇളവുകള്‍ നല്‍കിയവരെയും പരോള്‍ ലഭിച്ചവരെയും വീണ്ടും പരിഗണിക്കണം. ജയില്‍ മോചിതരാകുന്നവര്‍ക്ക് ഗതാഗത സൗകര്യവും ഏര്‍പ്പെടുത്തണം. പുറത്തിറങ്ങിയാല്‍ രോഗം പിടിപെടുമെന്ന് ഭയന്ന് ജയിലില്‍ തുടരാന്‍ ചില തടവുകാര്‍ താത്പര്യം പ്രകടിപ്പിക്കാനിടയുണ്ടെന്നും അവര്‍ക്കായി മെഡിക്കല്‍ സൗകര്യങ്ങളും പരിശോധനകളും ഏര്‍പ്പെടുത്തണമെന്നും ഉത്തരവില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.