കോവിഡ് രോഗികള്‍ക്കു കൈത്താങ്ങായി ഗോവ-ദാമന്‍ അതിരൂപതാ ധ്യാനകേന്ദ്രത്തില്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കും

കോവിഡ് രോഗികള്‍ക്കു കൈത്താങ്ങായി ഗോവ-ദാമന്‍ അതിരൂപതാ ധ്യാനകേന്ദ്രത്തില്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കും

പനാജി: കോവിഡ് അതിരൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ ഗോവ-ദാമന്‍ അതിരൂപതയുടെ ധ്യാനകേന്ദ്രം തുറക്കാന്‍ തീരുമാനം. പഴയ ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ അഞ്ച് നഴ്സുമാരെ ഹീത്വേ ഹോസ്പിറ്റലില്‍ പരിശീലനത്തിന് അയച്ചതായി കാരിത്താസ്-ഗോവ അസി. ഡയറക്ടര്‍ ഫാ. സാവിയോ ഫെര്‍ണാണ്ടസ് പറഞ്ഞു.

നിലവില്‍ 40 കിടക്കകളുടെ സൗകര്യമാണ് ഒരുക്കുന്നത്. പത്ത് എണ്ണത്തിന് ഓക്‌സിജന്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതിനാല്‍ കിടക്കകളൊന്നും രോഗികള്‍ക്ക് ലഭ്യമല്ലാത്ത പശ്ചാത്തലത്തിലാണ് സഭാനേതൃത്വം സഹായഹസ്തം നീട്ടുന്നതെന്നു ഗോവ ആര്‍ച്ച് ബിഷപ്പ് ഫിലിപ്പ് നേരി പറഞ്ഞു.

കേന്ദ്രത്തില്‍ രണ്ടു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. കൂടുതല്‍ നഴ്സുമാരെ നിയമിച്ച് പരമാവധി ജീവനുകള്‍ രക്ഷിക്കാന്‍ പരിശ്രമിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പ്രാര്‍ഥനയ്ക്കും ആത്മീയ വിചിന്തനത്തിനുമായി 2014ലാണ് സെന്റ് ജോസഫ് വാസ് ധ്യാനകേന്ദ്രം അതിരൂപത ആരംഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.