കൺപീലികൾക്കുള്ളിൽ അവൾ ഒളിപ്പിച്ചത് തന്റെ കാഴ്ചകളെയല്ല മറിച്ച് കാഴ്ചകൾക്ക് അപ്പുറമുള്ള മനസ്സിലെ ആഗ്രഹങ്ങളെയാണ്*.
അതെ ആ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആകാശത്തിന്റെ വിനാശത്തിലേക് പറന്നുയരണം. വഴികളും വിനോദങ്ങളും പകലിരവുകളും അവനെപ്പോലെ അവൾക്കും അവകാശപ്പെട്ടതാണെന്ന് തിരിച്ചറിയുവാൻ നമ്മൾ ഇനിയും വളരണം. അതിനായി വളയിട്ട കരങ്ങൾ ഒന്നിക്കുന്നു.. വളയിട്ട കരങ്ങൾക് വേണ്ടി മാത്രമല്ല,, നന്മക്ക് വേണ്ടി,, സകല അനീതികൾക്കും എതിരെ...
അതിക്രമം, അസമത്വം, പീഡനം, നിർബന്ധിത മത പരിവർത്തനം തുടങ്ങി പെണ്ണിന് നരക തുല്യമായ ജീവിതം നൽകുന്ന ലേബലുകൾ നിരവധി.. സാമൂഹിക അസമത്വങ്ങൾക്കിടെ വിശ്വാസത്തിന്റെയും മതത്തിന്റെയും ഉടുപ്പുകൾ കൊണ്ട് മറക്കപ്പെടുന്ന ക്രൂരതകൾ വേറെ.. ആണായാലും പെണ്ണായാലും മനുഷ്യനെ മനുഷ്യനായി കാണാൻ സാധിക്കുക എന്നതാണ് പരമപ്രധാനം.
എത്രയെത്ര സംഭവങ്ങളാണ് ദിവസം തോറും നമ്മുടെ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.. ഇത്തരത്തിൽ ഒട്ടേറെ തെളിവുകളും അനുഭവങ്ങളും സാക്ഷ്യങ്ങളും നമുക്ക് മുന്പിലുണ്ട്.. ജിഷ മുതൽ മരിയ വരെ എത്തിനിൽക്കുന്ന ഒരു നീണ്ടനിര.. ഡൽഹിയിലെ നിർഭയയും ട്രെയിൻ യാത്രക്കാരിയായ സൗമ്യയും ഹൈദരാബാദിലെ ഡോക്ടർ പ്രിയങ്കയും പെരുമ്പാവൂരിലെ ജിഷയും ഭർത്താവിന്റെ ക്രൂരതക്ക് ഇരയായ ഉത്രയും വാളയാർ പെൺകുട്ടികളും പാക്കിസ്ഥാനിലെ മരിയയും അതിൽ ചിലത് മാത്രം. ഇത്തരത്തിലുള്ള ഓരോ വാർത്തകൾ കാണുമ്പോഴും ഉടനടി പ്രതികരണം പ്രതിഷേധങ്ങളും ഉയരുന്നുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ അത് മാഞ്ഞുപോവുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? പ്രതികരണങ്ങൾ എപ്പോഴും മാറ്റത്തിനുള്ള തുടക്കം ആയിരിക്കണം അതാണ് നമ്മുടെ ആവശ്യവും. ഇനിയും ഒരു ഡൽഹിയും മറ്റൊരു സൗമ്യയും വേറൊരു മരിയയും
ഉണ്ടാകരുത് എന്നതാവണം നമ്മുടെ ലക്ഷ്യം.
'തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് മതം മാറ്റിയ അതേ ക്രിമിനലിന്റെ കൂടെ ഇനി ഉള്ള കാലം നല്ല ഭാര്യയായി 14 വയസുള്ള മരിയ എന്ന ക്രിസ്ത്യൻ പെൺകുട്ടി ജീവിക്കണം എന്ന് പാക്ക് കോടതി' - നീതിന്യായ വ്യവസ്ഥപോലും പരാജയപ്പെടുമ്പോൾ അല്ലെങ്കിൽ അവ തന്നെ സാധാരണക്കാരന് നീതി നിഷേധിക്കുമ്പോൾ ഒരുമിച്ചുയരണം നമ്മുടെ കരങ്ങൾ ...
നമുക്ക് പഠിപ്പിക്കാം നമ്മുടെ മക്കളെ ആണും പെണ്ണും അല്ല നല്ല മനുഷ്യനാണ് പരമ പ്രധാനം എന്ന്. മനുഷ്യനോടുള്ള സ്നേഹവും മറ്റ് സഹജീവികളോടുള്ള കാരുണ്യവും ബഹുമാനവും ആണ് ഏറ്റവും വലുത് എന്ന്.. എന്തൊക്കെ തരത്തിലുള്ള ചതിക്കുഴികൾ ആണ് അവരെ കാത്തിരിക്കുന്നത് എന്ന്.. ലോകം വെച്ച് നീട്ടുന്ന പുതിയ അവതരണങ്ങളും ചമയങ്ങളും ധാർമികതകളുമെല്ലാം സംസ്കാരത്തോടെ സമീപിക്കാനാവണം നമുക്ക്... ഇനി വരുന്ന തലമുറയിൽ ഇങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, കണ്ണീരണിഞ്ഞ കുടുംബങ്ങൾ ഉണ്ടാകാതിരിക്കാൻ, ഒരു സ്ത്രീയായി പിറന്നു എന്നതിന്റെ പേരിൽ ദുഃഖം അനുഭവിക്കാതിരിക്കുവാൻ വേണ്ടി നമ്മുടെ മക്കളെ വളർത്താം നാളെയുടെ നന്മ മരങ്ങൾ ആക്കി ഒരു വരം ആക്കി. നമുക്കും വളരാം നല്ല മക്കളായി..
ഓർക്കുക, പ്രതിഷേധങ്ങളും പ്രതികരണങ്ങളും വെറും പ്രഹസനങ്ങൾ ആയി പോകാതെ ഒരു നല്ല മാറ്റത്തിന്റെ തുടക്കവും തുടർച്ചയും ആവണം. ഇതിനൊക്കെ വേണ്ടി വളയിട്ട കൈകൾ ഒന്നിക്കുന്നു..ഇത് ഒരു തുടക്കമല്ല,,
ചിഞ്ചു - ഡെൽന
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.