തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് തന്റെ സ്ഥിരം മണ്ഡലമായ തൊടുപുഴയില്‍ ഇത്തവണ മത്സരത്തിനില്ല. പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ.
1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. നിലവില്‍ കേരള കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ് അപു.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മറ്റ് ഏഴ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. കുട്ടനാട് റെജി ചെറിയാനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും മത്സരിക്കും. ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും കാഞ്ഞങ്ങാട് ഷൈജിയും സ്ഥാര്‍ത്ഥിയാകും.
ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടു നല്‍കിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പി.ജെ ജോസഫിന്റെ താല്പര്യ പ്രകാരമാണെന്ന് പി.സി തോമസ് പറഞ്ഞു. സീറ്റുകള്‍ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയെന്ന് അദേഹം വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി പട്ടിക
തൊടുപുഴ- അപു ജോണ്‍ ജോസഫ്
തിരുവല്ല- അഡ്വ. വര്‍ഗീസ് മാമ്മന്‍
കുട്ടനാട്- റെജി ചെറിയാന്‍
ചങ്ങനാശേരി- വിനു ജോബ്
കടുത്തുരുത്തി-അഡ്വ. മോന്‍സ് ജോസഫ്
കോതമംഗലം- ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടന്‍
കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.