സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ്: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ്: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ന്യുഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന പൊതുതാത്പര്യഹര്‍ജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കം നിര്‍മിക്കുന്ന സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റ് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നാണ് ആരോപണം.

ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, വിവര്‍ത്തക അന്യ മല്‍ഹോത്ര എന്നിവരാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനത്തിന്റെ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കി. അതിതീവ്ര രോഗവ്യാപനം കാരണം ഡല്‍ഹിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.