ചെന്നൈ: ചെന്നൈയിലെ ഒരു ഫോറസ്റ്റ് ഓഫീസര്‍ വ്യത്യസ്തനാകുന്നത് പ്രകൃതിയെ സംരക്ഷിച്ചാണ്. വേട്ടയാടല്‍ ലഘൂകരിക്കാനും ഒലിവ് റിഡ്ലി കടലാമയെ രക്ഷിക്കാനും വെള്ളത്തിനടിയിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കാനും ഒരു ഫോറസ്റ്റ് ഓഫീസര്‍. തമിഴ്നാട്ടിലെ ഗള്‍ഫ് ഓഫ് മന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിനെ സംരക്ഷിക്കാനുമൊക്കെയായി കൈയും മെയ്യും മറന്ന് ഇറങ്ങിയിരിക്കുന്നത് രാമനാഥപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ് സതീഷാണ്. അഞ്ച് വര്‍ഷത്തോളമായി അദ്ദേഹം ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നു.
പരിസ്ഥിതി സംരക്ഷണത്തിലെ മികച്ച പരിശ്രമങ്ങള്‍ക്ക് പേരുകേട്ട പ്രാദേശിക നായകനാണ് രാമനാഥപുരം ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എസ് സതീഷ്. വേട്ടയാടല്‍, ഒലിവ് റിഡ്ലി കടലാമയെ സംരക്ഷിക്കുക, വെള്ളത്തിനടിയിലുള്ള പ്ലാസ്റ്റിക് വൃത്തിയാക്കല്‍ സംഘടിപ്പിക്കുക, അല്ലെങ്കില്‍ 100 ഏക്കര്‍ കണ്ടല്‍ വനം വളര്‍ത്തുക തുടങ്ങിയവയാണ് സതീഷിന്റെ വിനോദം. ഗള്‍ഫ് റിസര്‍വ് ചെയ്യുന്നതില്‍ തമിഴ്നാട്ടില്‍ നിന്നുള്ള 35 കാരനായ ഉദ്യോഗസ്ഥന്‍ ഒരു കല്ലും വെച്ചിട്ടില്ല. 6,000 ചതുരശ്രയടി വിസ്തൃതിയുള്ള മന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ സ്വത്ത് നല്ല രീതിയില്‍ തന്നെയാണ് ഈ ചെറപ്പക്കാരനായ ഉദ്യോഗസ്ഥന്‍ സംരക്ഷിച്ചു പോകുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) അടുത്തിടെ അദ്ദേഹത്തിന് 'ഇന്റര്‍നാഷണല്‍ റേഞ്ചര്‍ അവാര്‍ഡ് 2021' നല്‍കി. അദ്ദേഹത്തെ കൂടാതെ ഉത്തരാഖണ്ഡിലെ രാജാജി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള മഹേന്ദ്ര ഗിരി മാത്രമാണ് ഈ അവാര്‍ഡ് നേടിയ ഏക ഇന്ത്യക്കാരന്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.