മമതയുടെ വിമര്‍ശനം തള്ളി ബംഗാളില്‍ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍

മമതയുടെ വിമര്‍ശനം തള്ളി ബംഗാളില്‍ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയ സംഘര്‍ഷം നടന്ന മേഖലകള്‍ സന്ദര്‍ശിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍കര്‍. അക്രമം നടന്ന കൂച്ച് ബിഹാറിലാണ് ഗവര്‍ണര്‍ സന്ദര്‍ശം നടത്തുന്നത്. സന്ദര്‍ശനം ചട്ട ലംഘനമാണെന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിമര്‍ശനം തള്ളിയാണ് ജഗ്ദീപ് ധാന്‍കറിന്റെ സന്ദര്‍ശനം. സിതാല്‍കുച്ചി,മാതാബംഗ, സിതായ്, ദിന്‍ഹാത്ത എന്നീ സംഘര്‍ഷ സ്ഥലങ്ങളാണ് ഗവര്‍ണര്‍ സന്ദര്‍ശിക്കുന്നത്.

അക്രമത്തിനരയായവരുടെ കുടുംബങ്ങളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. കൂടാതെ അക്രമങ്ങളില്‍ നിന്ന് രക്ഷതേടി അസമില്‍ അഭയം തേടിയവരെ കാണാന്‍ നാളെ അസമിലേക്കും ഗവര്‍ണര്‍ പോകുന്നുണ്ട്. ബംഗാളിലെ തൃണമൂല്‍ ബിജെപി സംഘര്‍ഷത്തില്‍ ഇതുവരെ പതിനാറ് പേര്‍ മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. ബിഎസ്എഫ് ഹെലികോപ്ടറിലാണ് ബംഗാള്‍ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.