കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കും: മധ്യപ്രദേശ് സര്‍ക്കാര്‍

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ ഏറ്റെടുക്കും: മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. ഏറ്റെടുക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. ഇവര്‍ക്ക് പ്രതിമാസം 5000 രൂപയും റേഷനും നല്‍കും.

'ഞങ്ങള്‍ക്ക് അവരെ ഉപേക്ഷിക്കാനാകില്ല. ഞങ്ങളാണ് ഇവിടുത്തെ സര്‍ക്കാര്‍. മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരെ ഞങ്ങള്‍ ഏറ്റെടുക്കും'. മുഖ്യമന്ത്രി പറഞ്ഞു. ജോലി ചെയ്യാനോ മറ്റ് ബിസിനസ് തുടങ്ങാനോ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ലോണ്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മധ്യപ്രദേശില്‍ പുതിയ 8,970 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 84 പേര്‍ ബുധനാഴ്ച മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.