സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച 1000 രൂപ കോവിഡ് ഫണ്ടിന് നല്‍കി; ഏഴ് വയസ്സുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് സ്റ്റാലിന്‍

സൈക്കിള്‍ വാങ്ങാന്‍ സൂക്ഷിച്ച 1000 രൂപ കോവിഡ് ഫണ്ടിന് നല്‍കി; ഏഴ് വയസ്സുകാരന് പുത്തന്‍ സൈക്കിള്‍ സമ്മാനിച്ച് സ്റ്റാലിന്‍

ചോന്നൈ: സൈക്കിള്‍ വാങ്ങിക്കാനായി രണ്ട് വര്‍ഷമായി തന്റെ പിഗ്ഗി ബാങ്കില്‍ പണം സ്വരുക്കൂട്ടുകയായിരുന്നു ഏഴ് വയസ്സുകാരനായ ഹരീഷ് വര്‍മന്‍. ഇതിനിടയില്‍ തമിഴ്‌നാട്ടിലും ഇന്ത്യയില്‍ ആകമാനവും കോവിഡ് രൂക്ഷമായതോടെ ആളുകള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഹരീഷും കണ്ടും കേട്ടും കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയാണ് സൈക്കിള്‍ എന്ന ആഗ്രഹം വേണ്ടെന്ന് വെച്ച് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് നല്‍കാന്‍ ഹരീഷ് തീരുമാനിച്ചത്.

ആയിരം രൂപയായിരുന്നു പിഗ്ഗി ബാങ്ക് നിക്ഷേപത്തില്‍ ഉണ്ടായിരുന്നത്. ഇത് മുഴുവന്‍ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് നല്‍കുക മാത്രമല്ല ഹരീഷ് ചെയ്തത്, കോവിഡ് ബാധിച്ച ആര്‍ക്കെങ്കിലും തന്റെ പണം നല്‍കി സഹായിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തും എഴുതി നല്‍കി.
തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും മാതൃകയാകുകയായിരുന്നു ആ ഏഴ് വയസ്സുകാരന്‍. നാടിന്റെ സ്പന്ദനം അറിഞ്ഞ അവനെ മുഖ്യമന്ത്രിയും ചേര്‍ത്തു നിര്‍ത്തി. പുത്തന്‍ പുതിയ സൈക്കിളാണ് ഹരീഷിന് മുഖ്യമന്ത്രി സമ്മാനമായി നല്‍കിയത്. ഞായറാഴ്ച്ച മധുരൈ നോര്‍ത്ത് എംഎല്‍എ കെ ദളപതിയും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്നാണ് ഹരീഷിന്റെ വീട്ടില്‍ സൈക്കിള്‍ എത്തിച്ചത്. മാത്രമല്ല, ഹരീഷിനെ മുഖ്യമന്ത്രി സ്റ്റാലിന്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. താന്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും സൈക്കിളിന്റെ നിറമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചതായി ഹരീഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സൈക്കിളുമായി പുറത്തു പോകുമ്പോള്‍ സൂക്ഷിക്കാനും നന്നായി പഠിക്കാനും ഉപദേശിച്ചാണ് മുഖ്യമന്ത്രി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.