ഈ സാമ്പത്തികവർഷാവസാനം ഇന്ത്യൻ ജിഡിപി ബംഗ്ലാദേശിനും താഴെ ആകും: ഐ എം എഫ് പ്രവചനം

ഈ സാമ്പത്തികവർഷാവസാനം ഇന്ത്യൻ ജിഡിപി ബംഗ്ലാദേശിനും താഴെ ആകും: ഐ എം എഫ് പ്രവചനം

ന്യൂഡൽഹി: ഈ സാമ്പത്തിക വർഷം അവസാനിക്കുന്ന 2021 മാർച്ച് 31 ആകുമ്പോൾ ഇന്ത്യയുടെ ആളോഹരി ജിഡിപി 1877 യുഎസ് ഡോളർ ആയി ഇടിയും എന്ന് രാജ്യാന്തര നാണയനിധി (ഐ എം എഫ്). അയൽരാജ്യമായ ബംഗ്ലാദേശ് ഇതിലും മെച്ചപ്പെട്ട അവസ്ഥയിലായിരിക്കുമെന്ന് നിഗമനം. ബംഗ്ലാദേശിൻറെ ആളോഹരി ജിഡിപി 1888 യുഎസ് ഡോളർ ആയി വർദ്ധിക്കുമെന്നും ഐ എം എഫ് ൻറെ റിപ്പോർട്ടിൽ പറയുന്നു.   

ജൂണിലെ പ്രവചനത്തിൽ 4.5 ശതമാനം ഇടിവ് ഉണ്ടാകും എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. എന്നാൽ ജിഡിപി 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തി എന്നാണ് ഐഎംഎഫ് ചൊവ്വാഴ്ച പുറത്തുവിട്ട വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പറയുന്നത്.

എന്നാൽ ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയായ ഇന്ത്യ 2021 ൽ 8.2 ശതമാനം വളർച്ച നേടി തിരിച്ചെത്തുമെന്നും, അങ്ങനെ പെട്ടെന്ന് വളർന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും റിപ്പോർട്ട് പറയുന്നുണ്ട്. നിലവിൽ ചൈനയ്ക്ക് 8.2 ശതമാനം വളർച്ചയാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനെ മറികടന്ന് ആയിരിക്കും ഇന്ത്യയുടെ വളർച്ച എന്നും റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ സമ്പത്ത് വ്യവസ്ഥ ഈ വർഷം 4.4 ശതമാനം ചുരുങ്ങും എന്നും 2021 ൽ 5.2 ശതമാനമായി വർദ്ധിക്കുമെന്നും ഐഎംഎഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.