ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കോവിഡ് രോഗികള്‍. ഇന്നലെ 3,26,098 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,43,72,907 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 3,890 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,66,207 ആയി ഉയര്‍ന്നു. 3,53,299 പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 36,73,802 പേരാണ്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി. മെയ് 14 വരെയുള്ള ഐസിഎംആര്‍ കണക്കനുസരിച്ച് രാജ്യത്താകെ 31,30,17,193 സാംപിളുകളാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. ഇതില്‍ 16,93,093 പരിശോധനകള്‍ ഇന്നലെയാണ് നടന്നത്.
രാജ്യത്താകെ ഇതുവരെ 18,04,57,579 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതേസമയം, മഹാരാഷ്‌ട്ര അടക്കമുളള സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുന്നതായാണ് വിവരം. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് അടക്കം കുറയുമ്പോൾ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതിഗതികള്‍ വഷളാവുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.