ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന്‍ കിണറ്റില്‍ വീണു മരിച്ചു. വാണിയമ്ബാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. കെ സജീവ് എന്ന യുവാവിനെയാണ് സെല്‍ഫി ഭ്രമം അപകടത്തിലാക്കിയത്. ചെന്നൈയില്‍ കാറ്ററിങ് കമ്പനിയിലാണ് യുവാവ് ജോലി ചെയ്തിരുന്നത്.
വീടിനടുത്തുള്ള പാടത്ത് ട്രാക്ടറിന് മുകളില്‍ കയറിയാണ് യുവാവ് ആദ്യം സെല്‍ഫിയെടുത്തത്. ഈ ചിത്രം മൊബൈലില്‍ തന്റെ പ്രൊഫൈല്‍ പിക് ആക്കുകയും ചെയ്തു. ചിത്രം കണ്ട സുഹൃത്തുക്കള്‍ അഭിനന്ദിച്ചതോടെ കൂടുതല്‍ സെല്‍ഫി എടുക്കാന്‍ യുവാവ് തീരുമാനിച്ചു. ട്രാക്ടര്‍ ഓണ്‍ ആക്കിയിട്ടാണ് യുവാവ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഈ സമയം പിന്നോട്ടുനീങ്ങിയ ട്രാക്ടര്‍ 120 അടി താഴ്ചയുള്ള കിണറ്റിലേക്ക് വീണു. കിണറ്റില്‍ 35അടിയോളം വെള്ളമുണ്ടായിരുന്നു.സംഭവം അറിഞ്ഞ കര്‍ഷകര്‍ പൊലീസിനെയും അഗ്നിശമനസേനയെയും വിവരമറിയിച്ചു. നാലു മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ വെള്ളം വറ്റിച്ച ശേഷമാണ് കിണറ്റില്‍ നിന്ന് യുവാവിന്റെ മൃതദേഹവും ട്രാക്ടറും പുറത്തെടുത്തത്.
സാമൂഹിക മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ ജീവൻ പണയം വെച്ചു സാഹസിക പ്രകടനം മൊബൈലിൽ പകർത്താൻ തിടുക്കം കൂട്ടുന്ന യുവജനങ്ങൾ നല്കുന്ന സന്ദേശം അപകടകരമാണ്. സാഹസികത മൂലം ഉണ്ടാവുന്ന ഭവിഷത്തുകൾ ചിന്തിച്ചു ജീവനും, സമ്പത്തിനും വില കൽപ്പിക്കുന്ന സമൂഹമാണ് നല്ല നാളെയെ പ്രധാനം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.