തിരുവനന്തപുരം: കോവിഡ് രോഗബാധയെത്തുടർന്ന് ശിവജി മാർട്ടിൻ (65) അന്തരിച്ചു. ഇന്നലെ വൈകിട്ട് 7.30ന് തിരുവനന്തപുരം ജൂബിലി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ചങ്ങനാശ്ശേരി അതിരൂപത, തിരുവനന്തപുരം തിരുമല തിരുകുടുംബ ദേവാലയം കോവിഡ് ഹെൽപ്പ് ഡെസ്കിന്റെ രൂപീകരണത്തിന് എല്ലാ സഹായസഹകരണങ്ങളും നൽകിയ ഒരു വ്യക്തിയായിരുന്നു ശിവജി. അദ്ദേഹത്തിന്റെ മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. ചടങ്ങിൽ ഫാ. സോണി മുണ്ടുനടയ്ക്കൽ നേതൃത്വം നൽകി. ബ്രദർ ഡേവിഡ്, വി. എം രാകേഷ്, രാജേന്ദ്രര കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഭാര്യ: അംബിക ശിവജി, മക്കൾ : ശിവരഞ്ജിനി, ശിവരെഞ്ചുഷ. മരുമക്കൾ: രാജേന്ദ്രര കുമാർ, ക്രിസ്റ്റി ഫ്രാൻസിസ്.
' ഒരു പ്രതിഫലം പോലും പ്രതീക്ഷിക്കാതെ തന്നാൽ ആകുന്ന എല്ലാ സഹകരണങ്ങളും സമൂഹത്തിനും ഇടവകയ്ക്കും ശിവജി നൽകിയാതായിതായി ഇടവകാംഗമായ അഡ്വക്കേറ്റ് റെക്സ് ജേക്കബ് സീന്യൂസിനോട് പറഞ്ഞു. ശിവജിയുടെ മരണത്തിൽ ഫാ. സോണി മുണ്ടുനടയ്ക്കൽ( സോണിയച്ചൻ) അനുശോചിച്ചു.
സോണിയച്ചന്റെ വാക്കുകൾ
കോവിഡ് കാലഘട്ടത്തിലെ നഷ്ടങ്ങളിൽ അവസാനം ശിവജി യാത്രയായി. 18 വർഷക്കാലത്തെ സൗഹൃദം. ഒരു സഹപ്രവർത്തകൻ എന്നതിലുപരി ഒരു ജ്യേഷ്‌ഠ സഹോദരൻ ആയിരുന്നു ശിവജി. അച്ചടി രംഗത്തു വളരെ കാലമായി പ്രവർത്തിക്കുന്ന ശിവജി എനിക്ക് ചെയ്ത് നൽകിയ സഹായങ്ങൾ എണ്ണമറ്റതാണ്. എന്ത് കാര്യം അതു അവസാന നിമിഷം ആണെങ്കിൽ പോലും വിളിച്ചു പറഞ്ഞാൽ രാപ്പകൽ ഭേദമന്യേ ഓടിയെത്തി ചെയ്ത് നൽകുമായിരുന്നു.
അവസാനമായി തിരുമല ദൈവാലയത്തിൽ കോവിഡ് അതിജീവനവുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്ക് തുടങ്ങി. അതിന് വേണ്ടി ഒരു ബാനർ ചെയ്ത് നൽകിയാണ് അവസാനമായി കണ്ടു പിരിഞ്ഞത്. ഏത് അടിയന്തിര ഘട്ടത്തിലും ആരെയും വിളിക്കാം എന്നായിരുന്നു അതിലെ മുഖ വാചകം. അത് ചെയ്ത് നൽകിയ ശിവജിക്ക് കോവിഡ് പിടിപെടുകയും ഹൃദയ സ്തംഭനം സംഭവിക്കുകയും ചെയ്തു. ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്ന അദ്ദേഹം വേദന ഇല്ലാത്ത ലോകത്തേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ഓട്ടം ഇതുവരെ ഇല്ലാത്ത ഒരു ഓട്ടം തന്നെയായിരുന്നു. ഇനിയൊരു ആവശ്യത്തിന് വിളിക്കാൻ ശിവജി ഇനിയില്ല.
ശിവജിയുടെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്കരിച്ചപ്പോൾ സംസ്കാര ശുശ്രൂഷകൾ നടത്തുവാൻ സാധിച്ചു. ഓരോ തവണ തിരുവനന്തപുരം ശാന്തികവാടത്തിൽ വരുമ്പോഴും ഇനി വരുവാൻ സാഹചര്യം ഉണ്ടാകരുതെ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഇറങ്ങുന്നത്. പക്ഷെ ഇന്ന് വീണ്ടും വരേണ്ടിവന്നു. അതും എന്റെ പ്രിയപ്പെട്ട ശിവജിയ്ക്ക് വേണ്ടി.ഈ ജീവിതത്തിൽ അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാൻ സാധിക്കുന്നതിലും അപ്പുറം ആണ്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം തരണം ചെയ്യുവാനുള്ള ധൈര്യം ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.