രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക് കോവിഡ്; 4,106 മരണം

രാജ്യത്ത് കഴിഞ്ഞ 24  മണിക്കൂറിനിടെ 2,81,386  പേര്‍ക്ക് കോവിഡ്; 4,106 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം കടന്നു.

നിലവില്‍ 35 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യയില്‍ കാര്യമായ കുറവുകള്‍ ഉണ്ടായിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,106 പേരാണ് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 2.74 ലക്ഷം പിന്നിട്ടു. മഹാരാഷ്ട്രയില്‍ ഇന്നലെ 34,389 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.974 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.

ഇന്നലെ പ്രതിദിന കേസുകളുടെ എണ്ണത്തേക്കാള്‍ രോഗമുക്തി നേടിയവരുടെ എണ്ണമായിരുന്നു കൂടുതല്‍. 3.78 ലക്ഷം പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയത്.ആകെ രോഗമുക്തരുടെ എണ്ണം രണ്ട് കോടി പതിനൊന്ന് ലക്ഷം കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 15,73,515 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐസിഎംആര്‍ അറിയിച്ചു. വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനെട്ട് കോടിയിലധികം പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.