ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി

ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി

കൊച്ചി: ഒഡീഷയില്‍ നിന്നുമെത്തിയ മെഡിക്കല്‍ ഓക്സിജന്‍ വിവിധ ജില്ലകളിലേക്ക് അയച്ചു തുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിംഗ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലെക്കാണ് ടാങ്കുകള്‍ പുറപ്പെട്ടത്. ഇന്നലെ കൊച്ചി വല്ലാര്‍പാടത്താണ് മെഡിക്കല്‍ ഓക്സിജന്‍ എത്തിയത്.

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ആദ്യമായാണ് ഇന്നലെ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 118 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജന്‍ ആണെത്തിയത്. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ സഹായിച്ചത് 13 സംസ്ഥാനങ്ങളെയാണ്. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്‌സിജനാണ് 13 സംസ്ഥാനങ്ങള്‍ക്കായി നല്‍കിയത്. 24 ദിവസം കൊണ്ടാണ് ഒഡീഷ പൊലീസിന്റെ നേതൃത്വത്തില്‍ ദൗത്യം പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.