രാജ്യത്ത് 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കോവിഡ്: 4529 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 2,67,334 പേർക്ക് കോവിഡ്: 4529 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു. 24 മണിക്കൂറിനിടെ 2,67,334 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരികരിച്ചത്.ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 4529 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഇതോടെ മരണസംഖ്യ 2,83,248 ആയി ഉയര്‍ന്നു. 3,89,851പേര്‍ രോഗമുക്തരായതോടെ നിലവില്‍ ചികിത്സയിലുള്ളവര്‍ 32,26,719 പേരാണ്. രാജ്യത്ത് ഇതുവരെ 2,19,86,363 പേര്‍ രോഗമുക്തരായി. ഇതുവരെ 18,58,09,302 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 28,438 പേര്‍ക്കാണ് രോഗം. 52,898 പേര്‍ക്ക് രോഗ മുക്തി. 679 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 54,33,506. ആകെ രോഗ മുക്തി 49,27,480. ആകെ മരണം 83,777. ആക്ടീവ് കേസുകള്‍ 4,19,727.
തമിഴ്‌നാട്ടില്‍ 33,059 പുതിയ കേസുകളും 364 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ബംഗാളില്‍ 19,428 പേര്‍ക്കും ഹരിയനയില്‍ 7774 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഡൽഹിയില്‍ 4482 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡൽഹിയിലെ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 6.24% മായി കുറഞ്ഞു. രാജ്യത്തെ കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 14.10%ആയി കുറഞ്ഞത് ആശ്വാസമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.