കോവിഡ് വാക്സിന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മിക്കുന്നില്ല: അലഹാബാദ് ഹൈക്കോടതി

കോവിഡ് വാക്സിന്‍ എന്തുകൊണ്ട് സര്‍ക്കാര്‍ നേരിട്ട് നിര്‍മ്മിക്കുന്നില്ല: അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന രാഷ്ട്രമായിട്ടും എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സ്വന്തമായി കോവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കുന്നില്ലെന്ന് അലഹാബാദ് ഹൈക്കോടതി ചോദിച്ചു. വാക്സിന്‍ ക്ഷാമം സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഡിവിഷന്‍ ബെഞ്ച് ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വെര്‍മ,​ അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വാക്കാല്‍ നിരീക്ഷണം നടത്തിയത്.ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിനായി 22ലേക്ക് മാറ്റി.

വാക്സിനേഷനിലൂടെ ഒരു പരിധി വരെ കോവിഡ് മഹാമാരിയെ പിടിച്ചുനിറുത്താനാകുമെന്ന് പല രാജ്യങ്ങളും തെളിയിച്ചതാണ്. രാജ്യത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കുന്നതിനായി വാക്സിന്‍ നിര്‍മ്മാണം വേഗത്തിലാക്കുകയാണ് വേണ്ടത്.

ലോകത്തെ പല വാക്സിന്‍ നിര്‍മ്മാതാക്കളില്‍ നിന്നും കൊവിഡ് വാക്സിന്‍ ഫോര്‍മുല വാങ്ങി നമ്മുടെ രാജ്യത്തെ മരുന്നു കമ്പനികൾ വാക്സിന്‍ നിര്‍മ്മിക്കണംകൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഇവ ജനങ്ങളില്‍ എത്തിക്കണം. ഇത് വാക്സിന്‍ ക്ഷാമവും കോവിഡിനേയും ഒരുപോലെ പ്രതിരോധിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.