തിരുവനന്തപുരം: ലോകത്താകമാനം വിവിധ ജീവിത സാഹചര്യങ്ങളില്‍ കഴിയുന്ന, വിവിധ പ്രായത്തിലെ പഠിതാക്കളെ എങ്ങനെ മലയാളഭാഷ പഠിപ്പിക്കാം എന്ന പ്രശ്നത്തിനു പരിഹാരമായി കേരള സർക്കാർ. 'മലയാളം മിഷൻ ഭൂമി മലയാളം' എന്ന പുതിയ ഓപ്പൺ ഓൺ ലൈൻ പാഠ്യ പദ്ധതിയിലൂടെ മലയാളഭാഷ പഠിക്കാൻ കേരള സർക്കാർ അവസരമൊരുക്കുന്നു.
മലയാളഭാഷയിലെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ഏക ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സ് എന്ന പ്രത്യേകതയും ഇതിനുണ്ട്. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് ഈ കോഴ്സ് തയാറാക്കിയിരിക്കുന്നത് .
കോഴ്സിൻ്റെ പ്രത്യേകതകൾ
വീഡിയോ പാഠങ്ങളുടെ സഹായത്തോടെ മലയാളം പഠിക്കാന്‍ കഴിയും.
മലയാളം സംസാരിക്കുക, വായിക്കുക,എഴുതുക എന്നീ ലക്ഷ്യങ്ങളാണ് ഈ പ്രാഥമിക കോഴ്സിനുള്ളത്.
ഏത് ഭാഷക്കാര്‍ക്കും ഏത് പ്രായക്കാര്‍ക്കും അവരവരുടെ ഇലക്ട്രോണിക് സംവിധാനം വഴി പഠിക്കാം.
പ്രാഥമിക കോഴ്സ് സൗജന്യമായിരിക്കും.
മലയാളം മിഷന്‍ കണിക്കൊന്ന പഠിതാക്കള്‍ക്ക് പിന്തുണാസംവിധാനമായും ഈ കോഴ്സ് ഉപകരിക്കും.
കോഴ്സിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.
കോഴ്സിൽ രജിസ്റ്റർ ചെയ്യുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക
https://bhoomimalayalam.kerala.gov.in/login/index.php.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.