ടൗട്ടേ ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി പ്രധാനമന്ത്രി

ടൗട്ടേ ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബത്തിന് ധനസഹായവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ടൗട്ടേ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായധനവും പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

എന്നാല്‍ അതിനിടെ ടൗട്ടെ ചുഴലിക്കാറ്റിനിടെ മുംബൈ തീരത്ത് മുങ്ങിയ ബാര്‍ജിലുണ്ടായിരുന്ന 22 പേരുടെ മൃതദേഹം കണ്ടെത്തുകയുണ്ടായി. 63 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 188 പേരെ രക്ഷിച്ചെന്ന് അറിയിക്കുകയുണ്ടായി. അപകടത്തില്‍പ്പെട്ട 29 മലയാളികളില്‍ 16 പേരും സുരക്ഷിതരാണ്. പ്രധാനമന്ത്രി സ്ഥിതികള്‍ വിലയിരുത്തുകയുണ്ടായി. രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച്‌ ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീതി ഒഴിയും മുന്‍പ് ബംഗാള്‍ ഉള്‍ക്കടലില്‍ മെയ് 22ന് പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാള്‍ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. 'യാസ്' എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തില്‍ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.