രാസവളത്തിന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി കേന്ദ്രസര്‍ക്കാര്‍

രാസവളത്തിന് കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് രാജ്യാന്തര വിപണിയിലെ വിലക്കയറ്റം നേരിടുന്നതിന് വളത്തിന് 140 ശതമാനം സബ്സിഡി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സബ്‌സിഡിക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ 14,775 കോടി രൂപ അധികമായി ചെലവഴിക്കുമെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

'രാജ്യാന്തര തലത്തില്‍ വിലക്കയറ്റമുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പഴയ നിരക്കില്‍ വളം ലഭിക്കും. കര്‍ഷകരുടെ ക്ഷേമമാണു സര്‍ക്കാരിന്റെ ലക്ഷ്യം' പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഒരു ചാക്ക് വളത്തിനു നിലവിലെ 500 രൂപയ്ക്കു പകരം 1200 രൂപ ഇനി സബ്‌സിഡി ലഭിക്കും. 2400 രൂപയുടെ ഡൈ അമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) ചാക്ക് 1200 രൂപയ്ക്കു തന്നെ തുടര്‍ന്നും ലഭിക്കും.

ബുധനാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു വളം സബ്‌സിഡി ഉയര്‍ത്താനുള്ള തീരുമാനമെടുത്തത്. രാജ്യാന്തര വിപണിയില്‍ ഫോസ്‌ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില ഉയരുന്നതിനാലാണു രാസവളങ്ങളുടെ നിരക്കു കൂടുന്നതെന്നാണു റിപ്പോര്‍ട്ട്. നടപടിയെ 'ചരിത്രപരമായ തീരുമാനം' എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ ഓഫിസ്, ഒരു ചാക്ക് വളത്തിന്റെ സബ്സിഡി ഒരിക്കലും ഒറ്റയടിക്ക് ഇത്രയും കൂട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.