വ്യാജ റെംഡെസിവിര്‍ കുത്തിവെച്ചു; കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു

വ്യാജ റെംഡെസിവിര്‍ കുത്തിവെച്ചു; കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു

ചെന്നൈ: വ്യാജ മരുന്ന് കുത്തിവെച്ച്‌ കോവിഡ് ബാധിതനായ ഡോക്ടര്‍ മരിച്ചു. ഡിണ്ടിവനം മെഡ് സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഡോക്ടറാണ് വ്യാജ മരുന്ന് കുത്തിവെച്ചതിനെ തുടര്‍ന്ന് മരിച്ചത്.

വ്യാജ റെംഡെസിവിര്‍ മരുന്നാണ് ഇയാളില്‍ കുത്തിവെച്ചത്. ഇതേ തുടര്‍ന്ന് അവശനിലയിലായ ഇദ്ദേ​ഹത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോ​ഗ്യ വകുപ്പ് ആശുപത്രിയില്‍ പരിശോധന നടത്തി.

12 കുപ്പി മരുന്നാണ് ഇവിടെ അനുവദിച്ചിരുന്നത്. എന്നാല്‍ 18 കുപ്പികള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പുതുച്ചേരിയില്‍ നിന്നാണ് മരുന്ന് എത്തിച്ചതെന്ന് കണ്ടെത്തി. കോവിഡ് ചികിത്സയിലും ഇവിടെ ക്രമക്കേട് കണ്ടെത്തി. തുടര്‍ന്ന് കോവിഡ് ചികിത്സയ്ക്കുള്ള ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ഒരു ലക്ഷം രൂപ പിഴയും ചുമത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.