ദുബായ്: ജൂണ്‍ ഒന്നുമുതല്‍ അഞ്ച് പുതിയ ബസ് റൂട്ടുകള്‍ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോടർട്ട് അതോറിറ്റി. റൂട്ട് 14- ഊദ് മേത്തയില്‍ നിന്ന് അല്‍ സഫയിലേക്ക് സർവ്വീസ് നടത്തും. റൂട്ട് 23 ഊദ് മേത്തയില്‍ നിന്ന് ആരംഭിച്ച് അല്‍ നഹ്ദ ഒന്ന് വരെയാണ് സർവ്വീസ് നടത്തുക. റൂട്ട് 26 ഊദ് മേത്തയില്‍ നിന്ന് ആരംഭിച്ച് ബിസിനസ് ബേ ബസ് സ്റ്റേഷന്‍ രണ്ടിലേക്ക് പോകും. വെളളിയാഴ്ച ഈ സേവനമുണ്ടായിരിക്കില്ല.

റൂട്ട് എഫ് 50 ഇന്‍വെസ്റ്റ്മെന്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാർക്ക് കോംപ്ലക്സ് രണ്ടിലേക്ക് പോകും. റൂട്ട് എഫ് 51 ഇന്‍വെസ്റ്റ് മെന്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ദുബായ് ഇന്‍വെസ്റ്റ് മെന്റ് പാർക്ക് കോംപ്ലക്സ് വണ്ണിലേക്കാണ് സർവ്വീസ് നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.