ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കേരള ഹൈക്കോടതി റദ്ദാക്കി

ലക്ഷദ്വീപില്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം കേരള ഹൈക്കോടതി റദ്ദാക്കി. എപിപിമാരെ കോടതി ചുമതലകളില്‍ നിന്ന് മാറ്റി സര്‍ക്കാര്‍ ജോലികള്‍ക്ക് നിയോഗിച്ച പട്ടേലിന്റെ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

അഡ്മിനിസ്ട്രേറ്ററുടെ ഈ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റര്‍ മറുപടി നല്‍കണമെന്നും ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന പുതിയ പരിഷ്‌കാരങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും കേരളത്തിലടക്കം വാക്‌പോര് നടക്കുന്നതിനിടയിലാണ് പട്ടേലിന് തിരിച്ചടിയാകുന്ന നടപടി ഹൈക്കോടതിയില്‍ നിന്നുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.