ന്യൂഡല്‍ഹി: വിദേശത്തു നിന്നുള്ള ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ലഭിക്കുന്നതിന് ഇന്ത്യ ദീര്‍ഘകാലം കാത്തിരിക്കേണ്ടി വന്നേക്കും. രണ്ടു വാക്സിനുകളുടേയും 2023 വരെയുളള ബുക്കിങ് പൂര്‍ണമായതാണ് കാരണം.
ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിന് കീഴിലുളള വിദഗ്ധസംഘം ഫെബ്രുവരിയില്‍ ഫൈസര്‍ വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നിഷേധിച്ചത് ഇപ്പോള്‍ തിരിച്ചടി ആയിരിക്കുകയാണ്. അനുമതി നിക്ഷേധിച്ചതോടെ ഫൈസര്‍ തങ്ങളുടെ അപേക്ഷ പിന്‍വലിക്കുകയും ചെയ്തു.
എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ രാജ്യത്ത് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ വിദേശ വാക്സിനുകളുടെ ഉപയോഗം സംബന്ധിച്ച നയം കേന്ദ്രം മാറ്റിയിരുന്നു. യുകെ, യുഎസ്, ഇയു എന്നിവിടങ്ങളില്‍ ഉപയോഗത്തിന് അനുമതി ലഭിച്ച, ലോകാരോഗ്യസംഘടനയുടെ പട്ടികയിലുളള വാക്സിന് രാജ്യത്ത് രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ ഇല്ലാതെ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാമെന്നായിരുന്നു അത്.
നിയന്ത്രണങ്ങളില്‍ കേന്ദ്രം ഉദാരമായ നയം സ്വീകരിച്ചുവെങ്കിലും മൊഡേണയോ, ഫൈസറോ ഇതുവരെ ഇന്ത്യയുമായി യാതൊരു കരാറിലും ഏര്‍പ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം മുതലാണ് ഫൈസര്‍, മൊഡേണ വാക്സിന്‍ നിര്‍മാതാക്കള്‍ വാക്സിന്‍ വിതരണം ആരംഭിച്ചത്. 2023 വരെയുളള ഓര്‍ഡറുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞിട്ടുണ്ട്.
വാക്സിന്‍ ബുക്ക് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ വളരെ പിറകിലാണ്. മുന്‍ഗണനാ ക്രമത്തില്‍ മറ്റു രാജ്യങ്ങള്‍ക്കെല്ലാം വിതരണം ചെയ്തു കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യക്ക് വാക്സിന്‍ നല്‍കാന്‍ ഇവര്‍ക്ക് സാധിക്കൂ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.