കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരിച്ചത് മൂന്ന് ബിഷപ്പുമാര്‍, 191 വൈദികര്‍, 196 കന്യാസ്തീകള്‍; ഭാരത സഭയ്ക്ക് തീരാനഷ്ടം

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് മരിച്ചത് മൂന്ന് ബിഷപ്പുമാര്‍, 191 വൈദികര്‍, 196 കന്യാസ്തീകള്‍; ഭാരത സഭയ്ക്ക് തീരാനഷ്ടം

കൊച്ചി: കോവിഡിന്റെ രണ്ടാം വരവ് ഭാരത കത്തോലിക്കാ സഭയ്ക്ക് വരുത്തിയത് നികത്താനാവാത്ത നഷ്ടം. മഹാമാരിയുടെ ഔചത്യമില്ലാത്ത വിളയാട്ടത്തില്‍ രാജ്യത്ത് മൂന്ന് ബിഷപ്പുമാരും 191 വൈദികരും 196 കന്യാസ്തീകളും മരണത്തിന് കീഴടങ്ങി. മെയ് 24 വരെയുള്ള കണക്കാണിത്. ഏറ്റവുമൊടുവില്‍ മെയ് 23 ന് ഒഡീഷയിലും കേരളത്തിലുമായാണ് രണ്ട് വൈദികര്‍ മരണപ്പെട്ടത്.

സാഗര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് പാസ്റ്റല്‍ നീലങ്കാവില്‍ ഫെബ്രുവരി 17നും പോണ്ടിച്ചേരി-ഗൂഢല്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമരിത്തൂസ് ആന്റണി അനന്തരായര്‍ മെയ് അഞ്ചിനും ജാഗുവാ രൂപതാ ബിഷപ്പ് മാര്‍ ബേസില്‍ ഭൂരിയ മെയ് ആറിനുമാണ് മരിച്ചത്. ഈശോ സഭയില്‍ മാത്രം മരണമടഞ്ഞത് 24 വൈദികരാണ്. മദര്‍ തെരേസ സന്യാസിനി സമൂഹത്തിലെ 15 സന്യസ്തരും മരിച്ചവരില്‍പ്പെടുന്നു.

രാജ്യത്ത് കോവിഡിന് കീഴടങ്ങിയ രൂപത വൈദികര്‍, സന്യസ്ത വൈദികര്‍, സന്യാസിനികള്‍ എന്നിവരില്‍ ഭൂരിപക്ഷവും സഭയുടെ വിവിധ സ്ഥാപനങ്ങളിലായി സാമൂഹ്യ സേവനം നടത്തി വന്നവരായിരുന്നു. ചികിത്സാ സൗകര്യങ്ങള്‍ വളരെ കുറവുള്ള ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളില്‍ സേവനം ചെയ്തിരുന്ന നിരവധി മിഷണറിമാരും മരണമടഞ്ഞവരില്‍പ്പെടും.

രാജ്യത്ത് മുപ്പതിനായിരത്തോളം വൈദികരും ഒരു ലക്ഷത്തിലധികം കന്യാസ്ത്രീകളുമാണുള്ളത്. കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഭാരതത്തിലെ കത്തോലിക്ക സഭ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹം രാജ്യത്ത് മാതൃകാ പരമായ ഇടപെടലാണ് നടത്തി വരുന്നത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.