രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെ

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പൂര്‍ണ അണ്‍ലോക്ക് ഡിസംബറോടെ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആക്റ്റീവ് കേസുകള്‍ 50% മായി കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിനം 1.3 ലക്ഷം ആക്റ്റീവ് കേസുകളാണ് രാജ്യത്ത് കുറയുന്നത്. പ്രതിദിനം 20 ലക്ഷത്തോളം കോവിഡ് ടെസ്റ്റുകള്‍ നടക്കുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇതുവരെ 21.6 കോടി വാക്സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1.67 കോടി ഡോസും , കോവിഡ് മുന്‍‌നിര പോരാളികള്‍ക്ക് 2.42 കോടി ഡോസും , 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 15.48 കോടി ഡോസും , 18-44 വയസ് വരെ പ്രായമുള്ളവര്‍ക്ക് 2.03 കോടി ഡോസുകളും വിതരണം ചെയ്തു. രാജ്യത്ത് വാക്‌സിന്‍ ക്ഷാമമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

അതേസമയം നിയന്ത്രണങ്ങള്‍ മെല്ലെ ഘട്ടം ഘട്ടമായി മാത്രമേ പിന്‍വലിക്കുവെന്ന് മന്ത്രാലയം വ്യക്തമാക്കി. ഡിസംബറോടെ രാജ്യം സമ്പൂർണ അണ്‍ലോക്കിങ്ങിലേക്ക് കടക്കും. കോവിഷീല്‍ഡും കോവാക്സിനും രണ്ട് ഡോസായിതന്നെ വിതരണം ചെയ്യുമെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.