ഛണ്ഡിഗഡ്: കൺടെയ്ൻമെന്റ് സോണുകൾക്ക് പുറത്തുള്ള സ്കൂളുകൾ തുറക്കാനൊരുങ്ങി പഞ്ചാബ് സർക്കാർ . 9-12 വരെ ക്ലാസ്സുകളിലുള്ള വിദ്യാർഥികൾക്ക് ഒക്ടോബർ 19 മുതൽ സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വിജയ് ഇന്ദർ സിംഗ്ല അറിയിച്ചു.
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടത് സംബന്ധിച്ച് സർക്കാർ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായ നിർദേശങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അയച്ചതായും അദ്ദേഹം വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം നടത്തുന്നതാവും വിദ്യാഭ്യാസ വകുപ്പിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.
സ്കൂളുകൾ തുറന്നാലും ഓൺലൈൻ ക്ലാസ്സുകൾ പ്രാധാന്യത്തോടെ തുടരും. സ്കൂളുകൾ തുറക്കുന്നുണ്ടെങ്കിലും ഓൺലൈൻ തുടരുന്നതിലാണ് ചില വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും താല്പര്യം. അത്തരക്കാർക്ക് അത് തുടരാം.
രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വിദ്യാർഥികൾക്ക് സ്കൂളിലെത്തി പഠിക്കാൻ സാധിക്കൂ. കുട്ടികൾ രോഗപ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കുന്നതായി രക്ഷിതാക്കൾ ഉറപ്പുവരുത്തണം. പൊതുസ്ഥലങ്ങളിൽ നിന്നുള്ള രോഗപ്പകർച്ച തടയുന്നതിന്റെ ഭാഗമായി കുട്ടികൾ കൈ മുഴുവൻ മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ ശുപാർശ ചെയ്യുന്നതായും സിംഗ്ല വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.