ന്യൂഡല്‍ഹി: രാജ്യത്ത് മിനിമം വേതനം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയമിച്ചു.ആറ് അംഗ സാമ്പത്തിക വിദഗ്ധ സമിതി ''മിനിമം വേതനവും ദേശീയ നില വേതനവും സംബന്ധിച്ച ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും.
വേതന നിരക്ക് നിശ്ചയിക്കാന്‍ സമിതി അന്താരാഷ്ട്ര തലത്തിലുള്ള മികച്ച രീതികള്‍ പരിശോധിക്കുകയും ശമ്പളം നിശ്ചയിക്കുന്നതിനുള്ള ശാസ്ത്രീയ മാനദണ്ഡങ്ങളും പദ്ധതിയും ആവിഷ്‌കരിക്കുകയും ചെയ്യും. മൂന്ന് വര്‍ഷമാണ് സമിതിയുടെ കാലാവധി.
2019 ലെ അനൂപ് സത്പതി കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം രൂപീകരിക്കുന്ന രണ്ടാമത്തെ കമ്മിറ്റിയാണിത്. ദേശീയ മിനിമം വേതനം പ്രതിദിനം 375 രൂപയും പ്രതിമാസം 9,750 രൂപയുമാണ് സമിതി നിര്‍ദ്ദേശിച്ചത്. മിനിമം പ്രതിമാസ വേതനമായ 9,750 രൂപയ്ക്കു പുറമേ, നഗരം കേന്ദ്രീകരിച്ചുള്ള തൊഴിലാളികള്‍ക്ക് 1,430 രൂപ ഭവന അലവന്‍സ് നല്‍കണമെന്നും ഏഴ് അംഗ സത്പതി കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
വേതനത്തെക്കുറിച്ചുള്ള തൊഴില്‍ നിയമാവലിയില്‍ ഒരു 'നിര്‍ബന്ധിത ദേശീയ വേതന നില' എന്ന വ്യവസ്ഥയുണ്ട്, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മിനിമം വേതനം. വേതന കോഡിന് പാര്‍ലമെന്റിന്റെ അനുമതി ലഭിക്കുമ്പോള്‍ കേന്ദ്രം നിശ്ചയിക്കുന്ന ഈ നിര്‍ബന്ധിത മിനിമം വേതന നിലയ്ക്ക് താഴെ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ല.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത് ഡയറക്ടര്‍ പ്രൊഫ. അജിത് മിശ്രയാണ് വിദഗ്ധ സമിതിയുടെ അധ്യക്ഷന്‍. പ്രൊഫ. താരിക ചക്രവര്‍ത്തി, ഡോ. അനുശ്രീ സിന്‍ഹ, എം.എസ് വിഭ ഭല്ല തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.