ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷനു വേണ്ടിയുള്ള കോവിന്‍ പോര്‍ട്ടല്‍ ഇപ്പോള്‍ മലയാളത്തിലും. മലയാളം ഉള്‍പ്പെടെ പത്ത് ഇന്ത്യന്‍ ഭാഷകളിലാണ് പോര്‍ട്ടല്‍ ലഭ്യമാക്കിയിട്ടുള്ളത്. നേരത്തെ ഇംഗ്ലീഷില്‍ മാത്രമായിരുന്നു പോര്‍ട്ടല്‍ സേവനം.
മലയാളം, ഹിന്ദി, മറാത്തി, പഞ്ചാബി, തെലുഗു, ഗുജറാത്തി, അസമീസ്, ബംഗാളി, കന്നട, ഒഡിയ എന്നിവയാണ് കോവിന്നില്‍ ലഭ്യമായ ഇന്ത്യന്‍ ഭാഷകള്‍.
കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ വരും ദിവസങ്ങളില്‍ കോവിന്‍ പോര്‍ട്ടല്‍ ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ വഴിയാക്കിയതിന് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
ഗ്രാമീണ മേഖലയില്‍ ഉള്ളവര്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോയെന്നായിരുന്നു കോടതിയുടെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.