കോവിഡ് പ്രതിസന്ധിയിൽ 15,000 കോടിയുടെ ഫണ്ട്; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

കോവിഡ് പ്രതിസന്ധിയിൽ 15,000 കോടിയുടെ ഫണ്ട്; പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍.ബി.ഐ

മുംബൈ: കോവിഡ് വ്യാപന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്ന മേഖലകള്‍ക്ക് 15,000 കോടിയുടെ പദ്ധതി കൂടി പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. അടുത്ത വര്‍ഷം മാര്‍ച്ച്‌ 31 വരെയാണ് ഈ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം ബാങ്കുകള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കാന്‍ കഴിയും.

ഹോട്ടലുകള്‍, റസ്റ്റോറന്റ്കൾ, ടൂറിസം, ട്രാവല്‍ ഏജന്റുകള്‍, ടൂര്‍ ഓപറേറ്റററുള്‍, അഡ്വഞ്ചര്‍/ഹെറിറ്റേജ് സൗകര്യങ്ങള്‍, വ്യോമയാന അനുബന്ധ സര്‍വീസുകള്‍,  ഗ്രൗണ്ട് ഹാന്‍ഡലിംഗ്, സപ്ലൈ ചെയിന്‍, സ്വകാര്യ ബസ് ഓപറേറ്റര്‍മാര്‍, കാര്‍ റിപ്പയര്‍ സര്‍വീസുകള്‍, റെന്റ് എ കാര്‍ സര്‍വീസ്ദാതാക്കള്‍, ഇവന്റ്/കോണ്‍ഫറന്‍സ് ഓര്‍ഗനൈസര്‍മാര്‍, സ്പാ ക്ലിനിക്കുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍/സലൂണുകള്‍ എന്നിവയ്ക്ക് പ്രതിസന്ധിയില്‍ നിലനില്‍പ്പിനു സഹായമാകും. അതോടൊപ്പം തന്നെ, പലിശ നിരക്കുകളും മാറ്റമില്ലാതെ തുടരും.

ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്‌എംഇകള്‍), പ്രത്യേകിച്ച്‌ ചെറുകിട എംഎസ്‌എംഇകള്‍ക്കും മറ്റ് ബിസിനസുകള്‍ക്കുമായി 16,000 കോടി ചെറുകിട വ്യവസായ വികസന ബാങ്കുകള്‍ക്ക് (എസ്‌ഐഡിബിഐ)കള്‍ക്ക് കൈമാറും. ഒരു വര്‍ഷത്തേക്കാണ് ഈ ഫണ്ട്. അവയുടെ ഉപയോഗം അനുസരിച്ച്‌ തുടര്‍ന്ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.