അബുദാബി: കോവിഡ് സാഹചര്യത്തില്‍ ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് നല്‍കി അബുദാബി എമിറേറ്റ്. ഒരു കുടുംബത്തിലെ എത്രപേർക്കു വേണമെങ്കിലും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ അനുമതി നല്‍കി. ഭക്ഷണശാലകളിലെ മൊത്തം ശേഷിയുടെ 60 ശതമാനം പേരെ മാത്രമേ അകത്ത് പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണത്തില്‍ മാറ്റമില്ല.
അടുത്ത മാസം മുതൽ അബുദാബിയിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. വിനോദ സഞ്ചാര മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഇളവുകള്‍ നല്‍കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.