ഗാന്ധിനഗർ: വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുന്നത് നിയമവിരുദ്ധമെന്ന് ഗുജറാത്ത് സർക്കാർ. പത്തുവര്‍ഷം വരെ തടവും അഞ്ചുലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമെന്ന് സർക്കാർ. നിയമം ജൂണ്‍ 15 ന് നിലവില്‍ വരുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിനിടയിലായിരുന്നു ഗുജറാത്ത് നിയമസഭയില്‍ നിയമം പാസാക്കപ്പെട്ടത്. ഇതോടെ ഇത്തരത്തില്‍ മതപരിവര്‍ത്തനം നടത്തുന്ന വ്യക്തികള്‍ക്കും സ്ഥാനപങ്ങള്‍ക്കുമെതിരേ നടപടിയുണ്ടാകും.
വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ നിയമം പാസാക്കിയത്. കൃത്യമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ നിയമഭേദഗതിയെന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കഴിഞ്ഞ വര്‍ഷം ലവ് ജിഹാദിനെതിരെ ബി.ജെ.പി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ നിയമ നിര്‍മ്മാണം നടത്തിയിരുന്നു.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു നിയമം കൊണ്ടുവന്നത്. ഇതേ രീതിയിലാണ് ഗുജറാത്തും നീങ്ങുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ നിയമഭേദഗതിയില്‍ ഒരിടത്തും തങ്ങള്‍ ലവ് ജിഹാദ് എന്ന പദമുപയോഗിച്ചിട്ടില്ലെന്നാണ് ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. നവംബറില്‍ യുപിയില്‍ നിയമം പാസാക്കിയതിന് പിന്നാലെ നവംബര്‍ 29നാണ് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.