നൈജീരിയയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ 88 മരണം

നൈജീരിയയില്‍ കൊള്ളക്കാരുടെ ആക്രമണത്തില്‍ 88 മരണം

ലാഗോസ്: നൈജീരിയയിലെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ കെബ്ബിയില്‍ തോക്കുധാരികളുടെ ആക്രമണത്തില്‍ 88 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഡോങ്കോ വസാഗു പ്രാദേശിക സര്‍ക്കാരിന് കീഴിലുള്ള എട്ടിടങ്ങളിലായാണ് മോട്ടോര്‍ ബൈക്കിലെത്തിയ കൊള്ളക്കാര്‍ വെടിയുതിര്‍ത്തതെന്ന് സംസ്ഥാന പോലീസ് വക്താവ് നഫിയു അബൂബക്കര്‍ പറഞ്ഞു. ആദ്യ ഘട്ട പരിശോധനയില്‍ 66 മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും ഇതുവരെ 88 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പോലീസ് വക്താവ് അറിയിച്ചു.

കൂടുതല്‍ ആക്രമണങ്ങള്‍ തടയാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവിധ ഇടങ്ങളില്‍ പോലീസിനെ വിന്യസിച്ചു. ഏപ്രിലില്‍ തോക്കുധാരികളുടെ ആക്രമണം തടയുന്നതിനിടെ ഒന്‍പത് പോലീസുകാരും കെബ്ബിയിലെ സിവിലിയന്‍ പ്രതിരോധ സംഘത്തിലെ രണ്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.