തൃശൂര്‍: മൂന്നരക്കോടിയുടെ കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ ഉടന്‍ പണം കടത്തിയിരുന്ന വാഹനത്തിലുണ്ടായിരുന്ന ധര്‍മരാജന്‍ ഫോണില്‍ ബന്ധപ്പെട്ടവരില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ബി.ജെ.പി. സംസ്ഥാന, ജില്ലാ നേതാക്കളായ ആറുപേരുമുള്ളതായി അന്വേഷണ സംഘം. പണം പോയി അരമണിക്കൂറിനുള്ളില്‍ ധര്‍മരാജന്‍ ഇവരെയെല്ലാം വിളിച്ചതായാണ് രേഖകളില്‍ നിന്നു കണ്ടെത്തിയത്. ഇതില്‍ ഇവരെക്കൂടാതെ സുരേന്ദ്രന്റെ മകനും ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
വിവരങ്ങള്‍ ശേഖരിക്കാന്‍ ആര്‍.എസ്.എസ്. സംസ്ഥാന പ്രാന്ത കാര്യവാഹക് പി.എന്‍. ഈശ്വരനോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബി.ജെ.പി. ഉത്തരമേഖലാ സെക്രട്ടറി കെ.പി. സുരേഷിനെയും ചോദ്യം ചെയ്യും. തൃശ്ശൂരില്‍ ആറുകോടിയിലേറെ രൂപയെത്തി, അത് പലയിടത്തേക്കു കൊണ്ടുപോയി എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൊഴിയെടുക്കാണ് ലക്ഷ്യം. കേസില്‍ പ്രതിപാദിക്കുന്ന മൂന്നരക്കോടിയില്‍ രണ്ടേകാല്‍ കോടി കണ്ടെത്താനുള്ള കഠിന പരിശ്രമത്തിലാണ് പോലീസ്. ഒന്നേകാല്‍ കോടി മാത്രമാണ് പ്രതികളില്‍ നിന്ന് ഇതുവരെ കണ്ടെത്താനായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.