കൊച്ചി: ധ്യാനഗുരുവും ക്രൈസ്തവ സഭയുടെ ആത്മീയ ആചാര്യനുമായ ഫാ. മാത്യു നായിക്കംപറമ്പില്‍ അച്ചന്‍ അന്തരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജം. കോവിഡ് ബാധിതന്‍ ആയിരുന്നെങ്കിലും പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് അച്ചന്‍ തന്നെ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. തനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി പറഞ്ഞ് ഇന്നു രാവിലെയാണ് അദ്ദേഹം വീഡിയോ സന്ദേശം നല്‍കിയത്.
പലപ്പോഴും സോഷ്യല്‍ മീഡിയകളുടെ ഇത്തരം ക്രൂരതകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതിന്റെ പിന്നില്‍ ഉള്ളവര്‍ക്ക് ഒരുപക്ഷെ നേരം പോക്കോ, ഒരു ലൈക്കിന് വേണ്ടിയോ ഒക്കെ ആയിരിക്കും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത്തരത്തില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് കുറച്ചൊന്നുമല്ല. എത്രയോക്കെ പറഞ്ഞാലും ഇതെല്ലാം തുടരുക തന്നെ ചെയ്യും. നമ്മള്‍ ജാഗ്രതയോടെ ഇരിക്കുക.
ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വി.സി കോവിഡ് ബാധിതനായി ചികിത്സയിലാണ്, എങ്കിലും അച്ചന്‍ ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ എന്ന് വ്യക്തമാക്കി ഫാദര്‍ ജോര്‍ജ് പനയ്ക്കല്‍ പത്രക്കുറിപ്പ് ഇറക്കിയിരുന്നു.
പത്രക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
ഫാദര്‍ മാത്യു നായ്ക്കംപറമ്പില്‍ വി.സി കോവിഡ് ബാധിതനായി ചികിത്സയിലാണ്, എങ്കിലും അച്ചന്‍ ആരോഗ്യത്തോടുകൂടി ഇരിക്കുന്നു എന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ.ഒപ്പം ദൈവത്തിനു നന്ദി പറയുന്നു. എന്നാല്‍ ഈ സത്യത്തിനു വിരുദ്ധമായി നായ്ക്കംപറമ്പില്‍ അച്ചന്‍ മരണപ്പെട്ടു എന്ന തെറ്റായ വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്നു എന്നറിയുന്നതില്‍ അതിയായ ഖേദമുണ്ട്. അച്ചന്‍ മരണപ്പെട്ടു എന്ന വാര്‍ത്ത തീര്‍ത്തും തെറ്റാണ് എന്നു മാത്രമല്ല അദ്ദേഹം ജൂണ്‍ ഏഴാം തീയതി ആശുപത്രിയില്‍ നിന്ന് എടുത്ത വീഡിയോ സന്ദേശവും സമൂഹമാധ്യമങ്ങളില്‍ നമ്മള്‍ കണ്ടതുമാണ്. അച്ചന്റെ പൂര്‍ണ്ണ സൗഖ്യത്തിനായ് നിങ്ങള്‍ ഏവരും പ്രാര്‍ത്ഥിക്കണം.
സ്‌നേഹത്തോടെ ;
ഫാദര്‍ ജോര്‍ജ് പനയ്ക്കല്‍ വി.സി.
ഡിവൈന്‍ ധ്യാനകേന്ദ്രം മുരിങ്ങൂര്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.