ബൈക്കപടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബൈക്കപടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കളമശേരി: ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. സൗത്ത് കളമശേരി അല്‍ഫിയ നഗറില്‍ പാലയില്‍ വീട്ടില്‍ സിബി സണ്ണിയുടെ (ഏഷ്യാനെറ്റ് ന്യൂസ്) മകള്‍ ടി. ആഷ്ലി (24) ആണു മരിച്ചത്. പാലാരിവട്ടം എച്ച്.ഡി.എഫ്.സി ബാങ്കില്‍ ജൂനിയര്‍ ഓഫീസര്‍ ആയിരുന്നു. തിങ്കളാഴ്ച രാവിലെ ഓഫീസിലേക്കു പോകുമ്പോള്‍ ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആഷ്ലി ഇന്നലെ വൈകിട്ടാണു മരിച്ചത്. എറണാകുളം സി.എസ്.ഐ ഇമ്മാനുവല്‍ കത്തീഡ്രല്‍ പള്ളിയിലെ ഗായക സംഘത്തിലെ അംഗമായിരുന്നു. സഹോദരിമാര്‍: അഷാര, സഞ്ചന.
സംസ്‌കാരശുശ്രൂഷ വ്യാഴം രാവിലെ എട്ടിന് വസതിയില്‍ ആരംഭിച്ച് 10 മണിക്ക് എറണാകുളം സി.എസ്.ഐ ഇമ്മാനുവല്‍ കത്തീഡ്രലില്‍ ശുശ്രുഷക്കുശേഷം 12-ന് ചിറ്റൂര്‍ സെമിത്തേരിയില്‍ സംസ്‌കരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.