കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നു പറഞ്ഞപ്പോള്‍ അങ്ങനെയൊന്ന് ഇല്ല എന്ന് പറഞ്ഞ് അതിനെയൊക്കെ മൂടിവച്ചത് ഉമ്മന്‍ ചാണ്ടി, പിണറായി സര്‍ക്കാരുകളാണെന്ന് പ്രമുഖ സിനിമാ സംവിധായകന്‍ അലി അക്ബര്‍. അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന യുവതികളുടെ വിഷയവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ചര്‍ച്ചയില്‍ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും പങ്കെടുത്തു.
'തല താഴ്ത്തേണ്ടത് ഉമ്മന്‍ ചാണ്ടി, പിണറായി സര്‍ക്കാരുകളും എല്ലാ രാഷ്ട്രീയക്കാരുമാണ്. കാരണം നമ്മള്‍ നിരന്തരമായി പറഞ്ഞിട്ടുണ്ട് ഇവിടെ ജിഹാദിസം ഉണ്ടെന്നും ലൗ ജിഹാദ് ഉണ്ടെന്നും. ഇവിടത്തെ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി ഇങ്ങനെയുള്ള വിസ്ഫോടനങ്ങള്‍ക്ക് വേണ്ടി കൊണ്ടു പോകുന്നുണ്ടെന്ന് നിരന്തരമായി മുറവിളി കുട്ടിയപ്പോഴെല്ലാം അങ്ങനെയൊന്ന് ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഇതിനെയൊക്കെ മൂടിവച്ച ആളുകളാണ് ഇവരൊക്കെ. അത് കൊണ്ട് ഇവരുടെ തല കുനിഞ്ഞ് തന്നെ നില്‍ക്കണം ഈ അമ്മയുടെ മുന്നില്‍'- അലി അക്ബര്‍ പ്രതികരിച്ചു.
താന്‍ അപമാനിതയായെന്നും എന്തുകൊണ്ട് നിമിഷയടക്കമുള്ള പെണ്‍കുട്ടികളെ ഡീപ്പോര്‍ട്ട് ചെയ്യണമെന്ന് അഫ്ഗാന്‍ ഗവണ്മെന്റ് പറയുന്നുവെന്നും ബിന്ദു ചോദിച്ചു. 'ഞാനൊരു ഹിന്ദുവാണ്, ഇന്ത്യാ ഗവണ്മെന്റ് ഹുന്ദുയിസത്തെ പുനരുദ്ധപ്പിക്കണമെന്നല്ലേ പറയുന്നത്. എങ്കില്‍ എന്റെ ഹിന്ദുയിസം എവിടെ പോയി'-ബിന്ദു ചോദിച്ചു.
എന്നാല്‍ നിമിഷയുടെ അമ്മയ്ക്ക് വ്യക്തമായ മറുപടി നല്‍കിക്കൊണ്ടാണ് അലി അക്ബര്‍ രംഗത്ത് എത്തിയത്. ഒരു കാരണവശാലും ഈ പെണ്‍കുട്ടികളെ ഇന്ത്യ സ്വീകരിക്കരുത്. കാരണം ഇതിന് മുമ്പ് ഇവിടെ നിന്ന് കാശ്മീരില്‍ പോയി യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്റെ ശരീരം കാണേണ്ട എന്ന് പറഞ്ഞ ഒരു ഉമ്മയും ഇവിടെ ഉണ്ട്.
എന്നാല്‍ നിമിഷയുടെ അമ്മ അവരുടെ മകളെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്, നൂറ് കണക്കിന് മനുഷ്യര്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്. അവര്‍ക്കൊക്കെ അച്ഛനുമുണ്ടായിരുന്നു അമ്മയുമുണ്ടായിരുന്നു.
ഈ പോയ ആളുകള്‍ കൊന്നൊടുക്കിയ മനുഷ്യരെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ ജിഹാദിസത്തിനെ അത്ര ലഘുവായി കാണാന്‍ കഴിയില്ല. ഇത് ഒരു വിശുദ്ധ യുദ്ധം തന്നെയാണ്. അത് മതം പഠിപ്പിക്കുന്നതാണ്. ഇവിടെ പീസസ് സ്‌കൂളില്‍ അക്ബര്‍ പഠിപ്പിച്ചില്ലേ... നമസ്‌ക്കരിക്കാത്തവനെ കൊല്ലണമെന്ന്. ഇപ്പോഴും പഠിപ്പിക്കുന്നില്ലേ? ഇപ്പോഴും ഖുറാനില്‍ പറയുന്നില്ലേ യഹൂദികളെയും ക്രിസ്ത്യാനികളെയും സുഹൃത്തുക്കളായി സ്വീകരിക്കരുതെന്ന്. ആ ആയത്തുകള്‍ മാറ്റിയിട്ടുണ്ടോ?'- അലി അക്ബര്‍ ചോദിച്ചു.
ഈ സംഭവം മാത്രമല്ല, കേരളത്തില്‍ നിന്ന് കാണാതായ ഒരുപാട് പെണ്‍കുട്ടികളെ കുറിച്ച് ഒരറിവും ഇല്ല. ഒന്നുമറിയാത്ത വിഡ്ഢികളായി ഭരണകൂടം നില്‍ക്കുമ്പോള്‍ ഇനിയും ഒരുപാട് നിമിഷമാരുണ്ടാകും... ഒരുപാട് നിമിഷമാരുടെ അമ്മമാര്‍ ഇനിയും കരയും - അലി അക്ബര്‍ പറഞ്ഞു.
ലോക മാനവികതയ്ക്കെതിരെ യുദ്ധം ചെയ്ത ഈ പെണ്‍കുട്ടികളെ നാട്ടില്‍ തിരിച്ചു കൊണ്ടു വന്നാല്‍ സേവ് തുടങ്ങും. ഇപ്പോള്‍ 'ഷേവിങ്ങി'ന്റെ കാലമാണല്ലോ എല്ലാം. സേവ് ഫാത്തിമ, സേവ് നിമിഷ എന്നിങ്ങനെ തുടങ്ങും. രാജ്യദ്രോഹം തൊഴിലാക്കി മാറ്റിയ കുറേയാളുകള്‍ ഇന്ത്യയിലുണ്ടെന്നും അലി അക്ബര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.