കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടത്തുന്നത് ആഡംബര യാത്രകളെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു തവണ ദ്വീപില്‍ വരാന്‍ ഖജനാവില്‍ നിന്ന് പ്രഫുല്‍ പട്ടേലിന് വേണ്ടി ചെലവഴിക്കുന്നത് 23 ലക്ഷം രൂപയിലധികം. ഡോര്‍ണിയര്‍ വിമാനം ചാര്‍ട്ട് ചെയ്താണ് അഡ്മിനസ്‌ട്രേറ്റര്‍ യാത്രകള്‍ ചെയ്യുന്നത്. ആറു മാസത്തിനിടെ ദ്വീപിലേക്ക് പറന്നത് നാല് തവണ.
പ്രഫുല്‍ പട്ടേലിനെതിരെ അഴിമതി ആരോപണവുമായി ദാമന്‍ ദിയുവിലെ ഉദ്യോഗസ്ഥരും രംഗത്തെത്തി. ഇത് സംബന്ധിച്ച് സില്‍വാസയിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. 400 കോടിയുടെ നിര്‍മ്മാണ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ ഔദ്യോഗിക വസതി മോടിപിടിപ്പിക്കാന്‍ 17.5 കോടിരൂപ ചിലവഴിച്ചു വെന്നും പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരെ തുടര്‍ച്ചയായ സമരപരിപാടികള്‍ ഒരുക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്‌കാരങ്ങള്‍ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉള്‍ക്കൊള്ളിച്ചാകും സമരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.