യൂറോ കപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് സ്‌കോട്‌ലന്‍ഡ്

യൂറോ കപ്പ്: ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് സ്‌കോട്‌ലന്‍ഡ്

ലണ്ടന്‍: യൂറോ കപ്പ് ഗ്രൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച് സ്‌കോട്‌ലന്‍ഡ്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ ഇരുവര്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. ഇതോടെ ഓരോ പോയിന്റുകള്‍ ഇരുവര്‍ക്കും പങ്കിടേണ്ടി വന്നു. ഗ്രൂപ്പില്‍ നാല് പോയിന്റുള്ള ഇംഗ്ലണ്ട് ചെക്ക് റിപ്പബ്ലിക്കിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്റ് മാത്രമുള്ള സ്‌കോടലന്‍ഡ് നാലാം സ്ഥാനത്തും. ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാനായത് സ്‌കോട്ലന്‍്ഡ് ആരാധകരെ സംബന്ധിച്ചിടത്തോളം വിജയതുല്യമായ നേട്ടാണ്.

4ാം മിനിറ്റില്‍ സ്‌കോട്ലന്‍ഡിന്റെ ആക്രമണത്തോടെയാമ് മത്സരം തുടങ്ങിയത്. 11-ാം മിനിറ്റില്‍ സ്റ്റോണ്‍സിന്റെ ഒരു ഹെഡ്ഡര്‍ സ്‌കോട്ടിഷ് ക്രോസ്ബാറില്‍ തട്ടിത്തെറിച്ചു. 30-ാം മിനിറ്റില്‍ ഡണ്ണലിന്റെ ഒരു ഗ്രൗണ്ട് ഷോട്ട് പിക്ഫോര്‍ഡ് അത്ഭുതകരമായി രക്ഷപ്പെടുത്തി. ആദ്യപകുതി ഈ വിധത്തില്‍ അവസാനിക്കുകയായിരുന്നു.

രണ്ടാംപാതി തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ട് ആദ്യ അവസരമൊരുക്കി. ഇടത് വിംഗ്ബാക്ക് ലൂക്ക് ഷോയില്‍ നിന്ന് പാസ് സ്വീകരിച്ച് മൗണ്ട് പോസ്റ്റിന് താഴെ വലത് മൂല ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ സ്‌കോട്ലന്‍ഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് മാര്‍ഷല്‍ സുരക്ഷിതമായി പുറത്തേക്ക് തട്ടിയകറ്റി. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ചെക്കിനെയാണ് ഇംഗ്ലണ്ടിന് നേരിടേണ്ട്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ഇരുടീമുകളും പ്രീ ക്വാര്‍ട്ടറിന് യോഗ്യത നേടും. ഇരുവര്‍ക്കും ഇപ്പോള്‍ നാല് പോയിന്റ് വീതമാണുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.