ഷാർജ: ആതുര സേവന പ്രവർത്തനങ്ങൾക്ക് സഹായ ഹസ്തമാകാൻ വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച അഗാപ്പെയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷാർജ സെന്റ് മൈക്കിൾ ഇടവകയിലെ മലയാളികൾക്കായി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മലയാളം പാരീഷ് കമ്മിറ്റിയുടെയും അഗാപ്പെ സിൽവർ ജൂബിലി കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് മത്സരം നടത്തപ്പെടുന്നത്.
ജൂലൈ മാസം ഒൻപത്, 16 തീയതികളിൽ രാവിലെ ഒൻപത് മുതൽ അജ്‌മാൻ വിന്നേഴ്സ് സ്പോർട്സ് ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂലൈ നാലാം തിയതിക്ക് മുമ്പായി ചുവടെ നൽകിയിരിക്കുന്ന ഗൂഗിൾ ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫാ ജോസ് വട്ടുകുളത്തിൽ, ഫാ അരുൺ രാജ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകും.
https://docs.google.com/forms/d/e/1FAIpQLSf0j7JDbiHv6aNU5HYCELjkpvML7hyE3BRyy_XntcMbv6DvIw/viewform?usp=sf_link
നാല് കാറ്റഗറിയായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
1) ജൂനിയർ 17 വയസ് വരേ പ്രായമുള്ളവർ (ജൂനിയേർസിന് മാത്രം സിംഗിൾസ് ഡബിൾസ് മത്സരം ഉണ്ടായിരിക്കും)
2) യൂത്ത് 18 മുതൽ 45 വരേ പ്രായമുള്ളവർ
3) സീനിയേഴ്സ് 45 വയസിന് മുകളിലുള്ളവർ
4) ഫാമിലി, കപ്പിള്‍സ്
മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്നവർക്ക് ആകർഷകമായ സമ്മാനമുണ്ടായിരുക്കും. മഹാമാരിയുടെയും കഷ്ടനഷ്ടങ്ങളുടെയും കാലത്ത് ജനങ്ങളെ ക്രിയാത്മകമായി ചിന്തിക്കാനും വ്യയായമം ചെയ്യാനും പ്രേരിപ്പിക്കുക എന്ന ഉദ്ദേശം കൂടി ഈ മത്സരങ്ങൾക്കുണ്ടെന്ന് ഫാ ജോസ് വട്ടുകുളത്തിൽ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.