ന്യൂഡല്‍ഹി: വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് മുങ്ങിയ ബിസിനസുകാരായ വിജയ് മല്യ, നീരവ് മോഡി, മെഹുല്‍ ചോക്‌സി എന്നിവരില്‍ നിന്ന് കണ്ടെടുത്ത 9,371 കോടി രൂപയുടെ ആസ്തികള്‍ സര്‍ക്കാര്‍ പൊതുമേഖലാ ബാങ്കുകളിലേക്ക് മാറ്റി. ഇവര്‍ നടത്തിയ തട്ടിപ്പുകളെ തുടര്‍ന്ന് ഈ ബാങ്കുകള്‍ക്ക് നേരിട്ട നഷ്ടം നികത്തുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ ഇവരുടെ സ്വത്തുക്കള്‍ ബാങ്കുകളിലേക്ക് മാറ്റിയത്.
മൊത്തം 18,170.02 കോടി രൂപയുടെ ആസ്തികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇതുവരെ ഈ ബിസിനസുകാരില്‍ നിന്നും കണ്ടു കെട്ടിയിട്ടുണ്ട്. അതില്‍ 80 ശതമാനത്തോളം ബാങ്കുകള്‍ക്ക് വന്നിട്ടുള്ള നഷ്ടമാണ്. നിലവില്‍ വിദേശരാജ്യങ്ങളില്‍ ഒളിവില്‍ കഴിയുന്ന മൂവരെയും തിരിച്ച് ഇന്ത്യയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
പൊതുമേഖലാ ബാങ്കുകളില്‍ നിന്നും തങ്ങളുടെ കമ്പനി അക്കൗണ്ട് ഉപയോഗിച്ച് ലോണ്‍ എടുക്കുകയും എന്നാല്‍ അത് തിരിച്ചടക്കാതെ രാജ്യം വിടുകയുമാണ് ഇവര്‍ ചെയ്തത്. വിജയ് മല്യ, നീരവ് മോഡി എന്നിവര്‍ ബ്രിട്ടണിലും മെഹുല്‍ ചോക്‌സി ഡൊമിനിക്കയിലുമാണ് ഇപ്പോഴുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.