ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍; മരണ ഗ്രൂപ്പില്‍ നിന്ന് ഹംഗറി പുറത്ത്

ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍; മരണ ഗ്രൂപ്പില്‍ നിന്ന് ഹംഗറി പുറത്ത്

ബുദാപെസ്റ്റ്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ നിന്ന് ഫ്രാന്‍സും ജര്‍മനിയും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഹം​ഗറിക്കെതിരെ 2-2 എന്ന സ്കോര്‍ ലൈന്‍ പിടിച്ച്‌ ജര്‍മനി പ്രീക്വാര്‍ട്ടറിൽ എത്തിയത്. ഫ്രാന്‍സിനെതിരെ 2-2 എന്ന സമനില പിടിച്ച്‌ യൂറോ കപ്പിന്റെ അവസാന 16ല്‍ കടന്ന് പോര്‍ച്ചു​ഗലും. പോളണ്ടിനെ 2-3ന് തകര്‍ത്ത് സ്വീഡനും കടന്നതോടെ യൂറോ പ്രീക്വാര്‍ട്ടര്‍ ചിത്രം വ്യക്തം.

5-0ന് സ്ലോവാക്യയെ തകര്‍ത്താണ് സ്പെയ്ന്‍ അവസാന 16 ഉറപ്പിച്ചത്. മരണ ​ഗ്രൂപ്പായ ​എഫില്‍ ഫ്രാന്‍സ് ഒന്നാമതും ജര്‍മനി രണ്ടാമതും പോര്‍ച്ചു​ഗല്‍ മൂന്നാമതുമായാണ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്. നിര്‍ണായക മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ രണ്ട് ​ഗോളുകളാണ് സമനില പിടിക്കാന്‍ പോര്‍ച്ചു​ഗലിനെ തുണച്ചത്.

രണ്ട് ഗോള്‍ മാര്‍ജിനില്‍ തോല്‍വി നേരിട്ടിരുന്നു എങ്കില്‍ പോര്‍ച്ചു​ഗല്ലിന് പുറത്തേക്കുള്ള വഴി തുറക്കുമായിരുന്നു.
30ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ ​ഗോള്‍ വല കുലുക്കിയതോടെ യൂറോയിലും ലോകകപ്പിലുമായി 20 ​ഗോളുകള്‍ നേടുന്ന ആദ്യ യൂറോപ്യനായി ക്രിസ്റ്റ്യാനോ. കരിം ബെന്‍സെമയുടെ രണ്ട് ​ഗോളുകള്‍ക്ക് ക്രിസ്റ്റ്യാനോ മറുപടി നല്‍കിയപ്പോള്‍ രാജ്യാന്തര ​ഗോള്‍ വേട്ടയില്‍ ഇറാന്‍ താരത്തിനൊപ്പം ക്രിസ്റ്റ്യാനോ ഒപ്പമെത്തി. യൂറോ റൗണ്ട് 16ല്‍ ക്രിസ്റ്റ്യാനോ ​ഗോള്‍ വല കുലുക്കിയാല്‍ ​രാജ്യാന്തര ഫുട്ബോള്‍ ചരിത്രത്തിലെ ​ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തും.

ബെല്‍ജിയമാണ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചു​ഗലിന്റെ എതിരാളികള്‍. ​ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചു​ഗലിനെ വിറപ്പിക്കുകയും ഫ്രാന്‍സിനെ സമനിലയില്‍ പിടിക്കുകയും ചെയ്ത ഹം​ഗറി ജര്‍മനിയേയും വെറുതെ വിട്ടില്ല. 11ാം മിനിറ്റില്‍ തന്നെ അവര്‍ ​ഗോള്‍ വല കുലുക്കി. രണ്ടാം പകുതിയില്‍ ജര്‍മനി സമനില ​ഗോള്‍ കണ്ടെത്തിയതിന് പിന്നാലെ വീണ്ടും ഹം​ഗറിയുടെ ​ഗോളെത്തി.

66ാം മിനിറ്റില്‍ ഹാവെര്‍ട്സ് ജര്‍മനിക്കായി സമനില ​ഗോള്‍ നേടി രണ്ട് മിനിറ്റ് പിന്നിടും മുന്‍പാണ് ഹം​ഗറി ലീഡ് ഉയര്‍ത്തിയത്. എന്നാല്‍ 84ാം മിനിറ്റില്‍ സ്കോര്‍ ലൈന്‍ 2-2ലേക്ക് എത്തിച്ച്‌ ജര്‍മനി യൂറോ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.