പാര്‍ട്ടിയെക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ നിയമിക്കണം; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്

പാര്‍ട്ടിയെക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ നിയമിക്കണം; ജോസഫൈന്റെ രാജിയില്‍ രമ്യ ഹരിദാസ്

പാലക്കാട്: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് എം സി ജോസഫൈന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം രാജിവച്ചതില്‍ പ്രതികരണവുമായി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ഇനിയെങ്കിലും ഇത്തരം സ്ഥാനങ്ങളില്‍ ആളുകളെ നിയമിക്കുമ്പോള്‍ പാര്‍ട്ടിയെക്കാള്‍ മനുഷ്യരോട് കൂറുള്ളവരെ നിയമിക്കണമെന്ന് രമ്യ ഹരിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സുഗത കുമാരി ടീച്ചറെ പോലെയും ഡി ശ്രീദേവിയെപോലെയും ഉള്ളവര്‍ ഇരുന്ന സ്ഥാനത്താണ് ജോസഫൈന്‍ ഇരുന്നതെന്നത് ഖേദകരമെന്നും രമ്യ കുറിച്ചു.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഇനിയെങ്കിലും പാര്‍ട്ടി കൂറിനേക്കാള്‍ വനിതകളോടും മനുഷ്യരോടും കൂറുള്ളവരെ ഇത്തരം സ്ഥാനങ്ങളില്‍ നിയമിക്കണം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശ്രീമതി എം സി ജോസഫൈന്‍ ആദ്യമായല്ല പരാതിക്കാരോട് മോശമായി പെരുമാറുന്നത്. കേരളത്തിലെ വനിതകളുടെ പ്രശ്നങ്ങളെ രാഷ്ട്രീയ താത്പര്യം മാത്രം നോക്കി ഇടപെട്ടിരുന്ന ഒരു അധ്യക്ഷ, ആദരണീയരായ സുഗതകുമാരി ടീച്ചറെ പോലെയുള്ള, ജസ്റ്റിസ് ഡി. ശ്രീദേവി മാഡത്തെ പോലെയുള്ളവര്‍ വഹിച്ച സ്ഥാനത്ത് ഇരുന്നു എന്നതുതന്നെ ഖേദകരമാണ്'.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.